മലയാള സിനിമയിൽ ഇപ്പോൾ ട്രോളന്മാരുടെ പുതിയ ഇരയാണ് നടൻ സുരേഷ് കൃഷ്ണ. ‘കൺവിൻസിംഗ് സ്റ്റാർ’ എന്ന പേരിലാണ് താരമിപ്പോൾ അറിയപ്പെടുന്നത്. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ വലിയ താരനിര അണിനിരന്ന ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിലെ സുരേഷ് കൃഷ്ണയുടെ ഡയലോഡ് അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിലടക്കം ട്രെൻഡിംഗിലാണ്. ഇതിന്റെ ചുവടുപിടിച്ച് നടന്മാരടക്കമുള്ളവർ സുരേഷ് കൃഷ്ണയെ ട്രോളുന്നുണ്ട്. താരം കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് നൽകിയ ക്യാപ്ഷനും നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ കമന്റുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
‘നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം’ എന്നായിരുന്നു സ്വന്തം ചിത്രത്തിന് സുരേഷ് കൃഷ്ണ നൽകിയ ക്യാപ്ഷൻ. ‘ഓകെ, ഐ അയാം കൺവിൻസ്ഡ് ‘ എന്നായിരുന്നു ബേസിൽ നൽകിയ കമന്റ്. ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാവുന്ന മരണമാസ് എന്ന ചിത്രത്തിലാണ് സുരേഷ് കൃഷ്ണ നിലവിൽ അഭിനയിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള രസകരമായ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ‘ഹി ഈസ് ടോട്ടലി കൺവിൻസ്ഡ് ആന്റ് കൺഫ്യൂസ്ഡ്’ എന്നുള്ള നടൻ സിജു സണ്ണിയുടെ കമന്റും ഏറെ ശ്രദ്ധനേടുന്നുണ്ട്. ബേസിൽ ജോസഫ്, കാളിദാസ് ജയറാം തുടങ്ങിയവർ ഇതിന് ചിരിക്കുന്ന റിയാക്ഷനുകളും നൽകിയിട്ടുണ്ട്.
‘ഒരു പാവം ബാങ്ക് ജീവനക്കാരനെ ഡോൺ ആക്കിയത് നിങ്ങൾ ആണ്, ഇനി കുറച്ച് നാൾ അണ്ണൻ ഭരിക്കും, ബ്രോ റൂളിംഗ് സോഷ്യൽ മീഡിയ’- തുടങ്ങിയ രസകരമായ കമന്റുകളാണ് ചിത്രത്തിനും വീഡിയോയ്ക്കും ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]