ഓട്ടോ ഡ്രൈവർമാർ വളരെ ക്രിയേറ്റീവാണ് എന്ന് പറയാറുണ്ട്. അതിപ്പോൾ ഓട്ടോയുടെ പേരിൽ തുടങ്ങി അതിലെ അലങ്കാരപ്പണികളിൽ വരെയും ഈ ക്രിയേറ്റിവിറ്റി കാണാം. എന്നാൽ, അതിലൊക്കെ അപ്പുറമാണ് ഈ ഓട്ടോ ഡ്രൈവർ എന്ന് പറയേണ്ടി വരും. ഓട്ടോയുടെ സീറ്റിന് അത്ര കംഫർട്ട് തോന്നുന്നില്ല എന്ന് തോന്നിയിട്ടാണോ എന്ന് അറിയില്ല മറ്റൊരു കസേര പിടിപ്പിച്ചയാളാണ് ഈ ഓട്ടോ ഡ്രൈവർ.
ഡ്രൈവിംഗ് സീറ്റിൽ ഓട്ടോയുടെ സാധാരണ സീറ്റിന് പകരം ഒരു ഓഫീസ് ചെയറാണ് ഇയാൾ പിടിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നാണ് ഈ ദൃശ്യം പകർത്തിയിരിക്കുന്നത്. ഇതുപോലെയുള്ള രസകരമായ അനേകം ചിത്രങ്ങളും വീഡിയോകളും ബെംഗളൂരുവിൽ നിന്നും ഇതിന് മുമ്പും പുറത്ത് വന്നിട്ടുണ്ട്. ഈ ചിത്രം എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത് Shivani Matlapudi എന്ന യൂസറാണ്.
ചിത്രത്തിൽ കാണുന്നത് ഒരു ഓട്ടോ ഡ്രൈവർ ഓഫീസ് ചെയറിൽ ഇരുന്ന് ഓട്ടോ ഓടിക്കുന്നതാണ്. ‘ഓട്ടോ ഡ്രൈവറുടെ സീറ്റിൽ കൂടുതൽ സൗകര്യത്തിനായി ഒരു ഓഫീസ് കസേര വച്ചിരിക്കുന്നു, മാൻ ഐ ലവ് ബാംഗ്ലൂർ’ എന്നാണ് ചിത്രത്തിന് കാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം കേറിയങ്ങ് വൈറലായി മാറിയത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയതും.
auto driver’s seat had an office chair fixed for extra comfort, man i love bangalore @peakbengaluru 🤌🏼 pic.twitter.com/D1LjGZOuZl
— Shivani Matlapudi (@shivaniiiiiii_) September 23, 2024
‘ഞാൻ എത്രയും പെട്ടെന്ന് ബാംഗ്ലൂരിൽ ചെല്ലും, ആ യാത്ര അനുഭവിക്കാൻ ഇനിയും കാത്തിരിക്കാൻ വയ്യ’ എന്നാണ് ഒരാൾ കമന്റ് നൽകിയത്. മറ്റൊരാൾ കമന്റ് നൽകിയത്, ‘പീക്ക് ബെംഗളൂരു, പീക്ക് കംഫർട്ട്’ എന്നാണ്. ‘ഇത് ബെംഗളൂരുവിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്’ എന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും, ഓട്ടോ ഡ്രൈവറുടെ ഐഡിയ കൊള്ളാം എന്ന് തന്നെയാണ് ഭൂരിപക്ഷാഭിപ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]