
തിരുവനന്തപുരം: ആകര്‍ഷകമായ ഡാറ്റ പ്ലാനുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ബിഎസ്എന്‍എല്ലിന്റെ മറ്റൊരു കിടിലന്‍ പാക്കേജ് കൂടി. 160 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളും പ്രദാനം ചെയ്യുന്ന പ്ലാനാണിത്. മറ്റ് ചില മേന്മകളും ഈ റീച്ചാര്‍ജ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നല്കുന്നു.
ദിവസവും രണ്ട് ജിബി ഡാറ്റയാണോ നിങ്ങളുടെ ലക്ഷ്യം. ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 160 ദിവസത്തെ വാലിഡിറ്റിയില്‍ എത്തുന്ന ഈ പാക്കേജിന് 997 രൂപയാണ് വില. ആകെ 320 ജിബി ഡാറ്റ ഇക്കാലയളവില്‍ ഒരു ബിഎസ്എന്‍എല്‍ ഉപഭോക്താവിന് ലഭിക്കും. ഇതിന് പുറമെ മറ്റ് ചില ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പമുണ്ട്. ദിനംപ്രതി രണ്ട് ജിബി ഡാറ്റ ലഭിക്കുന്നതിന് പുറമെ ദിവസവും 100 സൗജന്യ എസ്എംഎസുകള്‍ വീതവുമുണ്ട്. അണ്‍ലിമിറ്റഡ് വോയിസ് കോളാണ് 997 രൂപ റീച്ചാര്‍ജിന്റെ മറ്റൊരു ആകര്‍ഷണം. ഇതിനെല്ലാം പുറമെ ആകര്‍ഷകമായ ഗെയിംസ്, മ്യൂസിക് സേവനങ്ങളും 997 രൂപ പാക്കേജില്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് നല്കുന്നു. ബിഎസ്എന്‍എല്ലിന്റെ സെല്‍ഫ്കെയര്‍ ആപ്പ് വഴി ഈ പാക്കേജ് റീച്ചാര്‍ജ് ചെയ്യാം.
Stay charged up with BSNL’s recharge voucher ₹997 mobile plan!
Dive into endless entertainment with games, music, and more. #RechargeNow #BSNL #BSNLRecharge #SwitchToBSNL pic.twitter.com/rfVWz4qhkU
— BSNL India (@BSNLCorporate) September 24, 2024
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഎസ്എന്‍എല്ലിലേക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് പുതുതായി എത്തുന്നത്. സ്വകാര്യ നെറ്റ്വര്ക്കുകള് താരിഫ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ സാമ്പത്തികമായി മെച്ചമുള്ള ബിഎസ്എന്‍എല്‍ ആണെന്നതായിരുന്നു ഇതിന് ആദ്യ കാരണം. പിന്നാലെ ബിഎസ്എന്‍എല്‍ 4ജി വ്യാപനവും വേഗത്തിലാക്കിയതോടെ പൊതുമേഖല ടെലികോം നെറ്റ്വര്‍ക്കിന്റെ സേവനങ്ങള്‍ നേടി ഉപഭോക്താക്കള്‍ ഇരച്ചെത്തി. ഈ തക്കം മുതലാക്കി ആകര്‍ഷകമായ ഡാറ്റ പ്ലാനുകളുമായി പോയ കളം തിരിച്ചുപിടിക്കുകയാണ് ബിഎസ്എന്‍എല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]