
ചെന്നൈ: ഐഐടി മദ്രാസിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ‘ഡാറ്റ സയൻസ് ആന്‍ഡ് എഐ’, ‘ഇലക്ട്രോണിക് സിസ്റ്റംസ്’ എന്നിവയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വിദ്യാർഥികളെ സഹായിക്കുന്നതിന് ആരംഭിച്ച ‘ഐഐടിഎം സ്കൂൾ കണക്റ്റ്’ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ ഓണ്‍ലൈന്‍ കോഴ്സുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഐഐടി മദ്രാസ് പ്രൊഫസർമാരാണ് സ്കൂൾ വിദ്യാർഥികൾക്കായുള്ള ഈ കോഴ്സുകൾ പ്രത്യേകം തയ്യാറാക്കിയത്. ഓൺലൈനായി പഠിപ്പിക്കുന്ന കോഴ്സുകൾ XI, XII ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഈ മേഖലയെക്കുറിച്ച് അറിവ് നൽകാനും ഉന്നത വിദ്യാഭ്യാസത്തെയും കരിയർ പാതകളെയും കുറിച്ച് തീരുമാനങ്ങൾ എടുക്കാനും സഹായിക്കും.
ഒക്ടോബർ 21ന് ആരംഭിക്കുന്ന ആദ്യ ബാച്ചിന്റെ രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചു. താൽപര്യമുള്ള സ്കൂളുകൾക്ക് https://school-connect.study.iitm.ac.in/ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. എട്ട് ആഴ്ച്ച ദൈർഘ്യം വരുന്ന കോഴ്സുകൾക്ക് ഇതിനകം തന്നെ ഇന്ത്യയിലെ 500ൽ പരം സ്കൂളുകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവഴി 11000 വിദ്യാർഥികൾ ഇതിനകം ആദ്യ ബാച്ചിൽ ചേർന്നു. പങ്കാളികളാകുന്ന സ്കൂളുകളിലെ XI, XII ക്ലാസുകളിലെ എല്ലാ വിദ്യാർഥികൾക്കും ഈ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിൽ ചേരാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]