
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സിപിഐ. അന്വേഷണ റിപ്പോർട്ട് ആശയക്കുഴപ്പങ്ങൾക്ക് വഴി വക്കുന്നെന്ന് തലക്കെട്ടിൽ സിപിഐയുടെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
തൃശൂര്‍ പൂരത്തിന്റെ ചുമതല മുഴുവൻ ജൂനിയറായ ഉദ്യോഗസ്ഥനെ ഏൽപ്പിച്ചത് ശരിയല്ല.പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശുന്ന കണ്ടെത്തലാണ് എഡിജിപി തന്നെ അന്വേഷിച്ച് നല്കിയ റിപ്പോര്‍ട്ടിലുള്ളതെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. റവന്യു മന്ത്രിയുടെ പോലും യാത്രാ സൗകര്യം നിഷേധിച്ചപ്പോൾ സുരേഷ് ഗോപിക്ക് വഴിയൊരുങ്ങി. സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി എത്തിയത് ദുരൂഹമാണ്. അന്വേഷണ റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിൽ അടക്കം ദുരൂഹതയുണ്ട്.അട്ടിമറിയും ഗൂഢാലോചനയും ഇല്ലെങ്കമൽ വസ്തു നിഷ്ഠമായി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
കുമരകത്ത് കാർ പുഴയിൽ വീണ് അപകടം; മരിച്ചവരിൽ ഒരാള്‍ മലയാളി, ഗൂഗിള്‍ മാപ്പും ചതിച്ചിരിക്കാമെന്ന് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]