
തിരുവനന്തപുരം: കല്ലമ്പലത്ത് നിരീക്ഷണ ക്യാമറകൾ വകവെക്കാതെ മോഷണം. കല്ലമ്പലം ചേന്നൻകോട് ധർമ്മശാസ്താ ക്ഷേത്രത്തിലാണ് മൂന്നാം തവണയും കള്ളൻ കയറിയത്. കയറുകെട്ടി താഴേക്കിറങ്ങിയാണ് മോഷണം. ക്ഷേത്രത്തിന് അകത്തും പുറത്തുമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാൽ, മൂന്നാം തവണയും ക്യാമറക്ക് മുന്നിൽ കൂസല്ലില്ലാതെയാണ് കള്ളൻമോഷണം നടത്തിയത്. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഇരുമ്പ് കമ്പി മുറിച്ച് മാറ്റി കയറു കെട്ടിയാണ് ചുറ്റമ്പലത്തിലേക്ക് ഇറങ്ങിയത്.
മുഖംമറച്ചിട്ടുണ്ട്. കാണിക്ക വഞ്ചി ഉരുട്ടി മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി പൊട്ടിച്ച് പണമെല്ലാമെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. നാവായിക്കുളം സബ് ഡിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രമാണിത്. കാണിച്ച വഞ്ചി പൊട്ടിച്ച് മുൻ വാതിൽ തുറന്ന് കള്ളൻ രക്ഷപ്പെട്ടു.
രാവിലെയെത്തിയ ക്ഷേത്ര ജീവനക്കാരിയാണ് വാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത്. ഇതിന് മുമ്പ് ഇവിടെ രണ്ട് തവണ മോഷണം നടന്നിട്ടുണ്ട്. കല്ലമ്പലം പൊലീസിൽ പരാതി നൽകിയെങ്കിലും കള്ളനെ പിടികൂടിയില്ല. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡുമെല്ലാം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]