തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിലവിലുള്ളതും/വരുന്ന ഒരു വർഷ കാലത്തേയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 25 ന് നടത്തും. ജനറൽ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി, പീഡിയാട്രിക്സ്, ഓർത്തോ റേഡിയോ ഡയഗ്നോസിസ്, ഇ.എൻ.റ്റി., ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.
അതാത് വിഭാഗത്തിലുള്ള പി.ജി. റ്റി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപയായിരിക്കും. കരാർ കാലാവധി ഒരു വർഷം (ബോണ്ട് തീരുന്നതുവരെ) ആയിരിക്കും. അപേക്ഷിക്കാൻ താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേൽ പ്രസ്താവിച്ചിട്ടുള്ള തീയതിയിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2528855, 2528055.
ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ, റീഹാബിലിറ്റേഷൻ സെക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 36000 രൂപ. ക്ലിനിക്കൽ അല്ലെങ്കിൽ റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ എംഫിൽ, ആർസിഐ അംഗീകാരം എന്നിവയാണ് യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയുമായി 26 ന് രാവിലെ 10 ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]