

സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ സഹകരണം ശക്തമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എണ്ണയുടെ കാര്യത്തില്‍ മുഖം തിരിച്ചു നില്‍ക്കുകയാണ് ഇന്ത്യ.
സ്വന്തം ലേഖകൻ
സൗദിയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ ഓരോ മാസവും കുറച്ചുകൊണ്ടുവരികയാണ്. സെപ്തംബറിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷങ്ങള്‍ക്കിടെ ഇത്രയും കുറഞ്ഞ എണ്ണ ഇന്ത്യ വാങ്ങുന്നത് ആദ്യമായിട്ടാണ്.
ഏകദേശം അഞ്ച് ലക്ഷം ബാരല്‍ എണ്ണ മാത്രമാണ് സൗദിയില്‍ നിന്ന് സെപ്തംബര്‍ മാസം ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്തത്. 2014ന് ശേഷം ഇത്രയും കുറഞ്ഞ തോതില്‍ ഇറക്കുന്നത് ആദ്യമാണ്. ഇതിന്റെ രണ്ടിരട്ടി വരെ അധികം ഇറക്കിയിരുന്ന സ്ഥാനത്താണ് വളരെ കുറച്ച് എണ്ണ മാത്രം വാങ്ങുന്നത്. ലോകത്തെ പ്രധാന വിപണിയായ ഇന്ത്യ ഇറക്കുമതി കുറച്ചത് സൗദിക്ക് വലിയ തിരിച്ചടിയുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സൗദി അറേബ്യ അടുത്തിടെ സ്വീകരിച്ച ചില നിലപാടുകളാണ് ഇന്ത്യ കടുത്ത തീരുമാനമെടുക്കാന്‍ കാരണം. മറ്റൊന്ന് ഇന്ത്യയിലെ സാങ്കേതികമായ ചില കാരണങ്ങളും. ആഗോള വിപണിയില്‍ വില കൂട്ടാന്‍ വേണ്ടി സൗദി അറേബ്യയും റഷ്യയും നടത്തുന്ന നീക്കങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഇന്ത്യയുടെ നിലപാട് എന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിലവില്‍ റഷ്യയില്‍ നിന്നാണ്. പിന്നെ ഇറാഖില്‍ നിന്നും. ഏറെ കാലം ഒന്ന്, രണ്ട് സ്ഥാനങ്ങളിലുണ്ടായിരുന്ന സൗദി ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ റഷ്യ വില കുറച്ച് വില്ക്കാന് തുടങ്ങിയതോടെയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കാന്‍ ആരംഭിച്ചത്. ഇത് സൗദിക്ക് തിരിച്ചടിയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]