
തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും അമര്‍ഷം. പരസ്യ പ്രതികരണത്തിന് ആരും തയ്യാറല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ എതിര്‍പ്പ് പങ്ക് വച്ചു. പാര്‍ട്ടിക്ക് നാണക്കേടായെന്നാണ് വിലയിരുത്തല്‍. മികച്ച അവസരം തേടിയാണ് പാര്‍ട്ടി വിട്ടതെന്നും തന്റെ അറിവോടെയായിരുന്നു അതെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു.
അനില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള വ്യക്തിയാണെന്നും ബിജെപിയിലേക്ക് പോയത് വ്യക്തിപരമായ തീരുമാനമായിരുന്നു എന്നാണ് എ കെ ആന്റണി നേരത്തേ പ്രതികരിച്ചത്. അനില്‍ ബിജെപിയിലേക്ക് പോയത് തന്റെ അറിവോടെയാണെന്നും ബിജെപിയോടുള്ള തന്റെ അറപ്പും വെറുപ്പും മാറിയെന്നുമുള്ള എലിസബത്തിന്റെ സാക്ഷ്യം പറച്ചില് പുറത്ത് വന്നതോടെ, ആന്റണിയുടെ വീട്ടില്‍ എത്ര ബിജെപിക്കാരുണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്. എ കെ ആന്റണിയുടെ രാഷ്ട്രീയ ആദര്‍ശത്തെ ഇല്ലാതാക്കുന്ന പ്രതികരണമാണ് എലിസബത്ത് നടത്തിയതെന്ന വിമര്‍ശനമാണ് ഉയരുന്നത്
Last Updated Sep 24, 2023, 10:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]