
ലഖ്നൗ – ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം. ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്പനയുമായി ബന്ധപ്പെട്ട
തര്‍ക്കമാണ് ബലാത്സംഗത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്തംബര്‍ 20, 21 തീയതികളില്‍ രണ്ട് പേര് ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. 30 കാരനായ യുവാവും 27 കാരിയായ ഭാര്യയുമാണ് വിഷം കഴിച്ച് മരിച്ചത്.
ആത്മഹത്യക്ക് മുമ്പ്, പ്രതികളുടെ പേരുകള്‍ പറയുന്ന ഒരു വീഡിയോ ദമ്പതികള്‍ റെക്കോര്‍ഡ് ചെയ്തതായി ബസ്തി എസ് പി ഗോപാല്‍ കൃഷണ പറഞ്ഞു. എട്ടും ആറും വയസുള്ള രണ്ട് ആണ്മക്കളും ഒരു വയസുള്ള മകളുമുള്‍പ്പെടെ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]