
അഴിമതി, കൈക്കൂലി ആരോപണങ്ങളിൽ ഷോളയൂർ വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തു. വില്ലേജ് ഓഫീസർ ഇ.എസ്. അജിത് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. വിവിധ പരാതികളെ തുടർന്ന് സംസ്ഥാനതല ഇൻസ്പെക്ഷൻ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി കൈക്കൊണ്ടത്.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇൻസ്പെക്ഷൻ സ്ക്വാഡിന്റെ പരിശോധനയുടേയും റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
Story Highlights: Bribery: Sholayur Village officer suspended
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]