
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്.സിക്ക് വിജയത്തുടക്കം. രണ്ട് തവണ കിരീടത്തിൽ മുത്തമിട്ടിട്ടുള്ള ചെന്നൈയിൻ എഫ്.സിയെ ആണ് ആദ്യ മത്സരത്തിൽ ഒഡിഷ തകർത്തത്. ഒഡിഷയുടെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു. ഒഡിഷയ്ക്ക് വേണ്ടി ജെറി മാവിമിൻതംഗയും സൂപ്പർ താരം ഡീഗോ മൗറീഷ്യോയുമാണ് ഗോൾവല കുലുക്കിയത്. 45-ാം മിനിറ്റിലാണ് ജെറിയുടെ ഗോൽ പിറന്നത്. 63-ാം മിനിറ്റിൽ മൗറീഷ്യോയും വലകുലുക്കിയതോടെ ഒഡിഷ എഫ്.സിക്ക് 2 ഗോളുകളായി. ഒഡിഷ എഫ്.സി മത്സരത്തിലുടനീളം ആധിപത്യം പുലർത്തി ആധികാരിക വിജയമാണ് സ്വന്തമാക്കിയത്.
ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ജയം നേടിയിരുന്നു. ഒരു ഗോളിന് വിജയിച്ചാണ് സ്വന്തം മണ്ണിൽ ബ്ലാസ്റ്റേഴ്സ് ബെഗളൂരുവിനോട് പകരം വീട്ടിയത്. കളിയുടെ 52-ാം മിനിറ്റിൽ കെസിയ വീൻഡോപാണ് ആദ്യ ഗോൾ ഉതിർത്തത്. 69-ാം മിനിറ്റിൽ അഡ്രിയൻ ലുണയുടെ രണ്ടാം ഗോളും പിറന്നു. ബംഗളൂരിന്റെ മുന്നേറ്റ താരം കർട്ടിസ് മെയിനാണ് ഗോൾ മടക്കിയത്.
ഇന്നത്തെ വിജയത്തോടെ ഒഡിഷ എഫ്.സി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്നാണ് ഒഡിഷ ഒന്നാമതെത്തിയത്. ഒഡിഷ എഫ്.സിക്കും ബ്ലാസ്റ്റേഴ്സിനും മൂന്ന് പോയന്റ് വീതമാണ്. എന്നാൽ ഗോൾവ്യത്യാസത്തിന്റെ ബലത്തിൽ ഒഡിഷ മുന്നിൽ കയറുകയായിരുന്നു.
Story Highlights: iSL; Odisha FC started with a win by defeating Chennaiyin FC
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]