
മണിപൂർ :ഇന്ന് മുതൽ ഇന്റർനെറ്റ് നിരോധനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അറിയിച്ചു.
മെയ് 3 ന് വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ ചില ജില്ലകളിൽ സംസ്ഥാന സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് സർക്കാർ നിരോധനം ഭാഗികമായി നീക്കി, ചില വ്യവസ്ഥകളോടെ ബ്രോഡ്ബാൻഡ് സേവനങ്ങൾ പ്രവർത്തിക്കാൻ അനുവദിച്ചു.
“സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ ബാധിച്ചേക്കാവുന്ന വീഡിയോകളും ഫോട്ടോകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി, സംസ്ഥാന സർക്കാർ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. എന്നാൽ ഇന്ന് മുതൽ ഇന്റർനെറ്റ് നിരോധനം പിൻവലിക്കും,” മുഖ്യമന്ത്രി ഇംഫാലിലെ പത്രസമ്മേളനത്തിൽ പറഞ്ഞു.
സെപ്റ്റംബർ 22 മുതൽ 15 ദിവസത്തിനുള്ളിൽ സംസ്ഥാനത്തുടനീളം ഏതെങ്കിലും വ്യക്തിയുടെയോ ഗ്രൂപ്പുകളുടെയോ കൈവശമുള്ള എല്ലാ നിയമവിരുദ്ധ ആയുധങ്ങളും സറണ്ടർ ചെയ്യണമെന്ന് സർക്കാർ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]