
ബുധനാഴ്ചയാണ് ബിനീഷിൻ്റെ മരണവിവരം ബന്ധുക്കൾക്ക് ലഭിച്ചത്. കൃഷിയിടത്തിലെ കുളത്തിൽ വീണു മരിച്ചു എന്നായിരുന്നു ആദ്യവിവരം.
കൽപറ്റ: വയനാട്ടുകാരനായ ആദിവാസി യുവാവിനെ കുടകിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ബിരുണാണിയിൽ ജോലിക്ക് പോയ ബാവലി സ്വദേശി ബിനീഷാണ് മരിച്ചത്. തോട്ടില്‍ വീണു മരിച്ചെന്നാണ് തൊഴിലുടമ ബന്ധുക്കളെ അറിയിച്ചത്. കുളത്തിൽ വീണ് മരിച്ചെന്ന് പറഞ്ഞു. പക്ഷേ, മൃതദേഹം കണ്ടെത് തോട്ടിൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും ആരോപണം.
ബുധനാഴ്ചയാണ് ബിനീഷിൻ്റെ മരണവിവരം ബന്ധുക്കൾക്ക് ലഭിച്ചത്. കൃഷിയിടത്തിലെ കുളത്തിൽ വീണു മരിച്ചു എന്നായിരുന്നു ആദ്യവിവരം. മരിക്കുന്നതിന് നാലുനാൾ മുമ്പ് മാത്രമാണ് ബിനീഷ് കുടകിലെ ബിരുണാണിയിൽ പണിക്ക് പോയത്. മരണ വിവരം അറിഞ്ഞ് കുടകിലെത്തിയ ബന്ധുക്കള്‍ക്ക് പിറ്റേന്നു മാത്രമാണ് മോര്‍ച്ചറിയില്‍ മൃതദേഹേം കാണാന്‍ കഴിഞ്ഞത്. മരണത്തില്‍ ഒരുപാട് ദുരൂഹതകളുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ബിനീഷിന്റെ മൃതദേഹം സൂക്ഷിക്കുന്നതിലും അനാസ്ഥ ഉണ്ടായെന്നും ആരോപണം. കാട്ടിക്കുളത്തെ ഒരു ഏജൻ്റ് വഴിയാണ് ബിനീഷ് ജോലിക്ക് പോയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തി. വരികയാണെന്ന് ശ്രീമംഗല പൊലീസ് അറിയിച്ചു.
Last Updated Sep 23, 2023, 4:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]