

First Published Sep 23, 2023, 9:43 PM IST
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’നവംബറില്‍ എറണാകുളത്ത് വച്ച് സംഘടിപ്പിക്കുന്നു. തീയതിയും വേദിയും പിന്നീട് അറിയിക്കുന്നതാണ്. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള പ്രവാസി കേരളീയര്‍ക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം.
നിലവിൽ സംരഭങ്ങൾ ആരംഭിച്ചവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവസരമുണ്ടാകും. ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവര്‍ക്ക് തങ്ങളുടെ ബിസിനസ്സ് ആശയം നിക്ഷേപകർക്ക് മുൻപാകെ അവതരിപ്പിക്കാനും വേദിയുണ്ട്.
പങ്കെടുക്കാൻ താല്പര്യമുള്ള നിക്ഷേപകരും, സംരഭകരും 2023 ഒക്ടോബര്‍ 15 നു മുൻപായി NBFC യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . ഇതിനായി 04712770534, 8592958677 എന്നീ നമ്പറുകളിലോ, [email protected], [email protected] ഇമെയിലുകളിലോ ബന്ധപ്പെടാവുന്നതാണ്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററിലാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (NBFC) പ്രവര്‍ത്തിച്ചു വരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Read Also –
ജര്‍മനിയില്‍ തൊഴില്‍ തേടുന്നവര്‍ക്കുള്ള അഭിമുഖങ്ങള്‍ തിരുവനന്തപുരത്ത് തുടങ്ങി
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് പദ്ധതിയുടെ നാലാംഘട്ട അഭിമുഖത്തിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ സെപ്റ്റംബര്‍ 27 വരെയാണ് അഭിമുഖങ്ങള്‍. 300 നഴ്സുമാര്‍ക്കാണ് നിയമന സാധ്യത.
ജര്‍മ്മനിയില്‍ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് അഭിമുഖങ്ങള്‍ പുരോഗമിക്കുന്നത്. ആദ്യദിനമായിരുന്ന ബുധനാഴ്ച 60 ഉദ്യോഗാര്‍ത്ഥികളാണ് അഭിമുഖങ്ങള്‍ക്ക് എത്തിയിരുന്നത്. ആകെ അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുത്ത 540 പേരെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിച്ചിട്ടുളളത്. നാലാംഘട്ടത്തിലേയ്ക്ക് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവര്‍ക്കും അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഇവര്‍ക്ക് ഫാസ്റ്റ്ട്രാക്കിലൂടെയാണ് നിയമനസാധ്യത.
ഇതിനോടകം മേല്‍ സൂചിപ്പിച്ച ഭാഷായോഗ്യത നേടിയ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 26 നു മുന്‍പ് അപേക്ഷിക്കാം. പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും ലഭിക്കും.
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്. ട്രിപ്പിള്‍ വിന് പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈററ്റുകൾ സന്ദർശിക്കാവുന്നതാണ്.
Last Updated Sep 23, 2023, 9:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]