
ന്യൂഡൽഹി : വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിര്‍ദ്ദേശിച്ച നിയമനിര്‍മ്മാണത്തില്‍ ഒബിസികള്‍ക്കുള്ള സംവരണം ഉള്‍പ്പെടുത്താത്തതില്‍ നൂറ് ശതമാനം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുന്‍ യുപിഎ ഭരണകാലത്ത് നടത്തിയ ജാതി സെന്‍സസിനൊപ്പം, സര്‍ക്കാര്‍ പുതിയ ജാതി സെന്‍സസ് നടത്തി അതിന്റെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്‍ കൊണ്ടുവരുന്നതിന് പിന്നിലെ സര്‍ക്കാരിന്റെ ഉദ്ദേശ്യം രാഷ്ട്രീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനസംഖ്യാ സെന്‍സസ്, മണ്ഡല അതിര്‍ത്തി നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസിനായി വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബില്‍ കൊണ്ട് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.