
ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസത്തെ കുറിച്ച് പറയുമ്പോൾ എല്ലാവരും ഫോക്കസ് ചെയ്യുന്നത് അക്ബർ – അപ്പാനി ശരത് എന്നിവരിലേക്കാണ്. പക്ഷേ സത്യത്തിൽ ഈ സീസണിലെ ശരിക്കുള്ള ഗ്രൂപ്പ് അവരാണോ? അവരെപ്പോലും നിയന്ത്രിക്കാൻ കഴിവുള്ള മറ്റൊരു ശക്തമായ ഗ്രൂപ്പ് ബിബി വീട്ടിലുണ്ട്.
ആര്യൻ കദൂരിയ- ജിസേൽ തക്രാൾ. വീട്ടിലെ മത്സരാർത്ഥികളെ പല അർത്ഥത്തിലും നിയന്ത്രിക്കുന്ന അവിടത്തെ റിയൽ പവർ ഗ്രൂപ്പ് ഇവരാണ്.
അവിടെയുള്ള ഭൂരിപക്ഷം ആളുകളും അറിഞ്ഞോ അറിയാതെയോ ഈ പവർ ഗ്രൂപ്പിന്റെ ഭാഗമാകുകയോ അവർക്കുവേണ്ടി പ്രവർത്തിക്കുകയോ ചെയുന്നവരുമാണ്. എന്നാൽ അക്ബർ – ശരത് ഗ്രൂപ്പിനോളം ഈ ഗ്രൂപ്പ് എക്സ്പോസ്ഡ് ആവുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യുന്നില്ല.
മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ അക്ബർ- ശരത് ഗ്രൂപ്പ് പോലും ആര്യൻ-ജിസേൽ എന്നിവരുടെ നിഴലിൽ നിൽക്കുന്നവരാണ്. ആര്യനും ജിസേലും ചെയ്യുന്ന തെറ്റുകളെ ഇവർ താരതമ്യേന ലഘൂകരിച്ചാണ് കാണുന്നതും ഇടപെടുന്നതും.
അതിൽത്തന്നെ അപ്പാനി ശരത് വളരെ വിധേയത്വത്തോടെയാണ് ആര്യനോടും ജിസേലിനോടും പെരുമാറുന്നതെന്ന് പല അവസരങ്ങളിലും തോന്നാം. പണിപ്പുരയ്ക്ക് വേണ്ടി നടത്തിയ ത്യജിക്കൽ ടാസ്കിലെ ആര്യന്റെയും ജിസേലിന്റെയും പെർഫോമൻസ് കാരണമാണ് 1000 പോയിന്റുകൾ നഷ്ടമായത്.
മൊട്ടയടിക്കുക എന്ന ഡിമാൻഡ് ആര്യൻ അനുസരിക്കുകയോ ജിസേലിനെ അത് ചെയ്യാൻ അനുവദിക്കുകയോ ചെയ്തില്ല. പകരം സീസൺ അവസാനിക്കുന്നതുവരെ മിണ്ടാതിരിക്കുക എന്ന ടാസ്ക് ആദ്യം തന്നെ ഏറ്റെടുത്ത അനീഷിന്റെ തലയിലേക്ക് ഇത് വച്ചുകൊടുക്കാനാണ് ആര്യൻ ശ്രമിച്ചത്.
ഇതിനുവേണ്ടി വളരെ പരിഹാസ്യമായ വാദങ്ങളാണ് ആര്യൻ ഉയർത്തിയത്. എന്തിനേറെ, മതപരമായ കാര്യങ്ങൾ പോലും ഇവിടെ ആര്യൻ എടുത്തിടുകയുണ്ടായി.
ആര്യന്റെയും ജിസേലിന്റെയും സ്ഥാനത്ത് മറ്റേത് മത്സരാർത്ഥികളായിരുന്നെങ്കിലും വലിയ പ്രശ്നമുണ്ടാകുമായിരുന്നു എന്നുറപ്പ്. പക്ഷേ ആര്യനോട് ഏറ്റവും സമാധാനത്തിൽ മാത്രമാണ് ശരത് സംസാരിച്ചതും കൺവിൻസ് ചെയ്യാൻ ശ്രമിച്ചതും.
അക്ബറിന് ആര്യന്റെയും ജിസേലിന്റെയും നിലപാടിൽ പ്രശ്നം തോന്നിയെങ്കിലും മറ്റുള്ള വിഷയങ്ങളിൽ അക്ബർ കാണിക്കാറുള്ള തീവ്രതയൊന്നും ഇവിടെ കണ്ടില്ല. പകരം ഈ പ്രശ്നത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അനീഷിൽ ആരോപിക്കാനാണ് അക്ബറും ശ്രമിച്ചത്.
ആര്യനും ജിസേലും കാരണമാണ് ടാസ്ക് തോറ്റതെന്ന് കൃത്യമായി അറിവുണ്ടായിട്ടുപോലും അഭിലാഷ് ഒഴികെ മറ്റാരും ആ വിഷയം കൃത്യമായി ഉന്നയിക്കുകയോ ആര്യനും ജിസേലും തെറ്റുകാരാണെന്ന് പറയാൻ ശ്രമിക്കുകയോ ചെയ്തിട്ടുമില്ല. ആര്യൻ പ്രതിരോധത്തിലാകുന്ന എല്ലാ സന്ദർഭങ്ങളിലും ജിസേൽ ആര്യനുവേണ്ടി സംസാരിക്കാറുണ്ട്.
കാര്യങ്ങൾ വ്യക്തതയോടെ സംസാരിച്ച് ഫലിപ്പിക്കാൻ ആര്യന് കഴിയാത്ത എല്ലാ ഘട്ടങ്ങളിലും നന്നായി സംസാരിക്കാനറിയുന്ന ജിസേൽ ആര്യനുവേണ്ടി പ്രതിരോധമൊരുക്കും. ത്യജിക്കൽ ടാസ്കിൽ ആര്യനുമേൽ കുറ്റം ആരോപിക്കപ്പെടുന്ന ഘട്ടങ്ങളിൽ അത് തനിക്കുകിട്ടിയ ടാസ്ക് ആണെന്നും ആര്യനെ കുറ്റപ്പെടുത്താനാവില്ലെന്നും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് ജിസേൽ ശ്രമിച്ചത്.
മുടി മൊട്ടയടിക്കുക എന്നത് ജിസേലിന് കിട്ടിയ ടാസ്ക് അല്ല. മറിച്ച് മൂന്ന് ടാസ്കുകളും മൂന്ന് പേര്ക്കുമായി കിട്ടിയതാണ്.
ലഭിച്ച മൂന്ന് ടാസ്കുകളിൽ ഒരെണ്ണം അനീഷ് ഏറ്റെടുത്തതോടെ ബാക്കി രണ്ടെണ്ണം ജിസേലോ ആര്യനോ ആയിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാൽ രണ്ടുപേർക്കും അതിന് താല്പര്യമില്ലാതായതോടെയാണ് ടാസ്ക് കുളമായത്.
ജിസേലിനുവേണ്ടി ആര്യനും ആര്യനുവേണ്ടി ജിസേലുമാണ് ഈ ടാസ്കിൽ സംസാരിച്ചതെല്ലാം. ശൈത്യയുടെ ജീവിത കഥ പറയുന്ന ടാസ്കിനിടെ ആര്യൻ ചിരിച്ചപ്പോഴും ജിസേൽ സമാനമായ തരത്തിൽ ആര്യനുവേണ്ടി ശബ്ദമുയർത്തി.
ആര്യൻ ചിരിച്ചതല്ല, കരഞ്ഞതാണ് എന്നാണ് ജിസേൽ വാദിച്ചത്. ശൈത്യ സംസാരിക്കുമ്പോൾ ആര്യൻ ചിരിക്കുന്നതും അത് കണ്ട
ജിസേൽ ആര്യന് മുന്നറിയിപ്പ് നൽകുന്നതും ആര്യനെ പിന്നിലേക്ക് മാറ്റുന്നതുമെല്ലാം പ്രേക്ഷകർ കണ്ടതാണ്. അത്തരത്തിൽ മറ്റുള്ളവർക്ക് വളരെ വ്യക്തമായി അറിവുള്ള കാര്യങ്ങളിൽ പോലും ജിസേൽ കണ്ണുംപൂട്ടി കള്ളം പറഞ്ഞിട്ടും ഒരാൾ പോലും ജിസേൽ എന്തിനാണ് ആര്യനുവേണ്ടി ഇത്തരത്തിൽ കള്ളം പറയുന്നതെന്ന് ചോദിച്ചിട്ടില്ല.
ആര്യൻ ചിരിച്ചത് ഒരു പ്രശ്നമാകുമ്പോഴും ആര്യനുവേണ്ടി ജിസേൽ പറഞ്ഞ കള്ളം അവിടെ വിഷയമാകുന്നുമില്ല. അനുമോൾ ഒഴികെ വീട്ടിലെ പലരും നിവൃത്തിയില്ലാത്ത ഘട്ടങ്ങളിൽ മാത്രമാണ് ജിസേലിനെതിരെ സംസാരിക്കുന്നത്.
അല്ലാത്തപക്ഷം ജിസേൽ ചെയ്യുന്ന ഒരു കാര്യവും ചോദ്യം ചെയ്യാൻ ബിഗ് ബോസ് വീട്ടിലാരും തയാറല്ല. ഈ വിഷയത്തിൽ ശരത്, അക്ബർ അടക്കമുള്ളവരും ആര്യനെ കൃത്യമായി ചോദ്യം ചെയ്തിട്ടില്ല.
എന്നുമാത്രമല്ല, ആര്യൻ ബെഡിൽ പോയി കിടക്കുമ്പോൾ ഒപ്പം ചെന്ന ശരത് ആര്യനൊപ്പം ചിരിക്കുകയാണ് ചെയ്യുന്നത്. ഷാനവാസ് ആയാലും ജിസേലിനോടോ ആര്യനോടോ ഈ വിഷയത്തിൽ വേണ്ട
തരത്തിൽ സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് ഉത്തരം. ആര്യൻ ചെരുപ്പെടുത്ത് അഭിലാഷിനെ എറിഞ്ഞിട്ടുപോലും ആരും അത് ചോദ്യം ചെയ്യുകയോ ആ ആക്ടിന്റെ ഗൗരവത്തിൽ അതിനെ കൈകാര്യം ചെയ്യുകയോ ചെയ്തിട്ടില്ല എന്നത് വളരെ ഗുരുതരമാണ്.
സഹമത്സരാർത്ഥികളെ ഇൻഫ്ലുവൻസ് ചെയ്യാനുള്ള ഇവരുടെ കഴിവും എടുത്തുതന്നെ പറയണം. ആര്യനെയും ജിസേലിനെയും സ്ട്രോങ്ങ് മത്സരാർത്ഥികളായി വീട്ടിലെ ഭൂരിഭാഗവും കണ്ടുകഴിഞ്ഞു.
കൂട്ടത്തിൽ സ്ട്രോങ്ങ് ആയവരെ തിരിച്ചറിയുന്നത് നല്ലൊരു കാര്യമാണ്. പക്ഷേ ഇവിടെ ഇവർ ചെയ്യുന്നത് ആര്യനും ജിസേലിനുംവേണ്ടി എല്ലാ അവസരങ്ങളും മാറ്റിവയ്ക്കുക എന്നതാണ്.
ഫിസിക്കൽ ടാസ്ക് ആയാലും മെന്റൽ ടാസ്ക് ആയാലും എല്ലാവരും തെരഞ്ഞെടുക്കുന്നത് ആര്യൻ, ജിസേൽ എന്നിവരെ തന്നെയാണ്. ഇക്കാരണംകൊണ്ട് വീട്ടിലെ കഴിവുള്ള പലർക്കും അവസരങ്ങൾ കിട്ടാതെയുമാകുന്നു.
പൊട്ടൻഷ്യൽ ഉള്ള പല മത്സരാർത്ഥികളും ഇവരുടെ കീഴിലാണുള്ളത്. ആദ്യ ദിവസങ്ങളിൽ നല്ല പ്രകടനം കാഴ്ച വയ്ക്കുമെന്ന് തോന്നിപ്പിച്ച റെന ഫാത്തിമ ഇപ്പോൾ ആര്യനും ജിസേലിനും വിധേയപ്പെട്ട
തരത്തിലാണ് പെരുമാറുന്നത്. തന്റെ ഗ്രാഫും ഗെയിമും താഴേക്ക് പോകുന്നത് റെന തിരിച്ചറിയുന്നത് പോലുമില്ല.
‘ടോപ് 2 എന്ന അവസരത്തിലെത്തുമ്പോഴല്ലാതെ നമ്മൾ പരസ്പരം ഗെയിം കളിക്കില്ല’, ആര്യൻ ജിസേലിനോട് പറഞ്ഞതാണിത്. ആര്യന്റെ ബെസ്റ്റ് കണ്ടസ്റ്റന്റ് ജിസേൽ ആണ്.
ജിസേലിന് തിരിച്ച് ആര്യനും. മറ്റുള്ളവരോടെല്ലാം ആര്യൻ വളരെ പ്രത്യക്ഷത്തിൽ തന്നെ പുച്ഛം കാണിക്കുന്നത് ബിഗ് ബോസിലെ സ്ഥിരം കാഴ്ചയാണ്.
ജിസേലിനെ ഒഴികെ മറ്റുള്ള എല്ലാവരെയും വിലകുറച്ച് കാണുന്ന ആര്യന്റെ മനോഭാവം ഒന്നോ രണ്ടോ തവണയല്ല വെളിവാക്കപ്പെട്ടിട്ടുള്ളത്. ജിസേലിനും ഇതേ എലീറ്റ് ആറ്റിട്യൂഡ് ഉണ്ട്.
താനും ആര്യനും ബിഗ് ബോസ് വീട്ടിലെ എക്സ്ട്രാ പ്രിവിലേജുകൾ ഉള്ള രണ്ടുപേരാണെന്ന ധാരണയിൽ തന്നെയാണ് ജിസേലും ഉള്ളത്. പക്ഷേ ആര്യനെക്കാൾ ക്രൂക്കഡ്നെസും ബുദ്ധിയുമുള്ളതുകൊണ്ടാവാം ജിസേലിന്റെ ഈ ആറ്റിട്യൂഡ് ആര്യന്റെ സുപ്പീരിയോരിറ്റിയോളം വെളിവാക്കപ്പെടാറില്ല.
കാര്യങ്ങൾ വളച്ചൊടിക്കാനും മാനിപുലേറ്റ് ചെയ്യാനുമുള്ള ജിസേലിന്റെ കഴിവ് വീട്ടിലാരും ചോദ്യം ചെയ്തിട്ടില്ല. ജിസേലിന് താല്പര്യമില്ലാത്ത ആളുകളോട് മറ്റുള്ളവരിലും താല്പര്യക്കേടുണ്ടാക്കാൻ വളരെ സബ്ട്ടിൽ ആയ ശ്രമങ്ങളിലൂടെ ജിസേലിന് കഴിയാറുമുണ്ട്.
അനുമോൾ ആണ് ജിസേലിന്റെ ഒന്നാമത്തെ ടാർഗെറ്റ്. അതുകഴിഞ്ഞാൽ ആദില-നൂറ എന്നിവരും.
തന്റെ പ്രിവിലേജുകളെ വകവയ്ക്കുന്നില്ല എന്നതുതന്നെയാണ് ഇവരോടുള്ള ജിസേലിന്റെ താല്പര്യക്കുറവിനുള്ള കാരണവും. ആര്യൻ-ജിസേൽ എന്നിവർക്കെതിരെ ശബ്ദമുയർത്തുന്നവർ വീട്ടിൽ ഒറ്റപ്പെടുകയും ചെയ്യുന്നുണ്ട്.
ഇതെല്ലാം ആ പവർ ഗ്രൂപ്പിന്റെ ശക്തി എത്രയാണെന്ന് വെളിവാക്കുന്നതുമാണ്. വീടിനുള്ളിൽ ഇവർക്കുള്ള ഹീറോ പരിവേഷം പൊളിക്കാനാവുന്ന ആൾ ആരാണോ അയാളായിരിക്കും ഈ സീസണിൽ വലിയ വഴിത്തിരിവുണ്ടാക്കുക.
അത് നിലവിൽ വീട്ടിലുള്ള ആളുകളാകുമോ അതോ ഇനി വരുന്ന വൈൽഡ് കാർഡുകളാകുമോ എന്നത് കണ്ടറിയണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]