
ദില്ലി: രാഹുലിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ആരോപണം ഉയർന്നതിന് പിന്നാലെ ഒരു നടപടി എടുത്തു.
കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. പല പെൺകുട്ടികൾക്കും പരസ്യമായി പരാതി പറയാൻ ബുദ്ധിമുട്ടുണ്ടാകും.
ബിജെപിക്ക് വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ ഒരർഹതയും ഇല്ലെന്നാണ് ഷമ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് വീണ്ടും മാധ്യമങ്ങളെ കണ്ടെങ്കിലും രാജി സൂചന നല്‍കിയിട്ടില്ല.
അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്ത്തകന് നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു.
രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്ത്തകന് അവന്തികയോട് ചോദിച്ചത്. രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്.
ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]