
തിരുവനന്തപുരം∙
എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി വനിതാ നേതാക്കൾ. രാഹുൽ രാഷ്ട്രീയ രംഗത്തുനിന്ന് മാറിനിൽക്കുന്നതാണ് ഉചിതമെന്ന്
നേതാവ്
മാധ്യമങ്ങളോട് പറഞ്ഞു.
എംഎൽഎ സ്ഥാനത്തുനിന്ന് അടക്കം രാഹുൽ മാറി നിൽക്കണം. ഇതുവരെ കേൾക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് തുടരെ തുടരെ പുറത്തുവരുന്നത്.
സ്വയം മാറി നിൽക്കാന് രാഹുൽ ഇനിയും അറച്ചു നിൽക്കേണ്ടതില്ല.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയ നടപടി നന്നായെന്നു ഷാനിമോൾ പറഞ്ഞു. ആരെയും വ്യക്തിപരമായി ഉപദ്രവിക്കാനല്ല അഭിപ്രായ പ്രകടനം നടത്തുന്നത്.
ഇതിനകത്ത് സാമൂഹിക ഉത്തരവാദിത്തം ഉണ്ട്. അതനുസരിച്ചുള്ള തീരുമാനം കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടാകും എന്ന വിശ്വാസമാണ് ഉള്ളതെന്നും ഷാനിമോൾ പറഞ്ഞു.
ആരോപണ വിധേയർ ഒരു കാരണവശാലും സ്ഥാനത്തിരിക്കരുതെന്ന്
എംഎൽഎ പറഞ്ഞു.
എംഎൽഎ സ്ഥാനത്തുനിന്ന് മാറി അന്വേഷണത്തെ നേരിടണം. അതിനു കാലതാമസം ഉണ്ടാകരുത്.
നിരവധി ആരോപണങ്ങൾ രാഹുലിനെതിരെ ഉയരുകയാണ്. കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ തീരുമാനമെടുക്കണം.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയത് സ്വാഗതാർഹമാണെന്നും രമ പറഞ്ഞു.
രാഹുൽ രാജിവയ്ക്കണമെന്ന്
എംഎൽഎ പറഞ്ഞു. മറ്റ് പ്രസ്ഥാനങ്ങളിലെ കാര്യം നോക്കേണ്ടതില്ല.
എന്നും സ്ത്രീകളെ സംരക്ഷിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. ഇന്നലെ തന്നെ രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.
ആരോപണങ്ങൾ തെറ്റാണെങ്കിൽ രാഹുലിന് മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു എന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]