
ബിഗ് ബോസ് മലയാളം ഷോ സീസണ് ഏഴിലെ ശക്തനായ മത്സരാര്ഥികളില് ഒരാളാണ് അക്ബര്‍ ഖാൻ. എന്നാല്‍ പലപ്പോഴും അക്ബര്‍ ഖാൻ പരിധി വിട്ട് പോകാറുണ്ട് എന്ന് വിമര്‍ശനങ്ങളുണ്ടാകാറുണ്ട്.
സഭ്യമല്ലാത്ത ഭാഷ അക്ബര്‍ സംസാരിക്കുന്നതും വിമര്‍ശനത്തിന് കാരണമാകാറുണ്ട്. ശനിയാഴ്ച ബിഗ് ബോസില്‍ മോഹൻലാല്‍ അക്ബറിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
മോഹൻലാലിന്റെ വാക്കുകള്‍ എന്താണ് അക്ബറിന്റെ പ്രോബ്ലം. എന്തിനാണ് അക്ബറിന് ഇത്ര ദേഷ്യം.
എല്ലാ കാര്യത്തിലും അക്ബറിന് ഭയങ്കര ദേഷ്യമാണ്. ഞാൻ പല പ്രാവശ്യം അക്ബറിന് മുന്നറിയിപ്പ് നല്കി.
നിങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ്, ബോഡി ലാംഗ്വേജ്. ഇത് സഹിക്കാൻ പറ്റില്ല.
ഞാൻ ഭയങ്കര സീരിയസായിട്ട് പറയുകയാണ്. സോറി പറഞ്ഞിട്ട് കാര്യമില്ലല്ലോ.
ഇത് വീട്ടുകാര്‍ കാണുന്നതല്ലേ. അക്ബര്‍ വീട്ടില്‍ ഇങ്ങനെയാണോ പെരുമാറുന്നത്?.
അക്ബര്‍ തലയിണ എടുത്ത് എറിയുന്നു. എന്താണ് കാര്യം?.
ഇതെന്താണ് കാണിക്കുന്നത്?. ഇങ്ങനെ ബഹളം വെച്ചാല്‍ അക്ബര്‍ വലിയ ആളാണ് എന്ന് തോന്നുമോ?.
നിങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നുണ്ടോ?. അക്ബറിനെ രൂക്ഷമായിട്ടാണ് മോഹൻലാല്‍ വിമര്‍ശിച്ചത്.
തുടര്‍ന്ന് അക്ബറിന്റെ നിലവിട്ടുള്ള പ്രവര്‍ത്തികളുടെ വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് അക്ബര്‍ കണ്‍ഫെഷൻ റൂമിലോട്ട് വരൂ എന്നും മോഹൻലാല്‍ പറഞ്ഞു.
കണ്‍ഫെഷൻ റൂമിലെത്തിയ അക്ബര്‍ ഖാനെ കാത്ത് ഉമ്മയുടെ കോള്‍ ഉണ്ടായിരുന്നു. മോൻ ദേഷ്യം കുറയ്ക്കണം മോനേ എന്നായിരുന്നു അക്ബറിനോട് ഉമ്മ പറഞ്ഞത്.
വീട്ടില്‍ ചിരിച്ചു കളിച്ച് നടക്കുന്നതുപോലെ തന്നെ അവിടെയും നടന്നോളൂ കേട്ടാ. മോന് നല്ലോണം ദേഷ്യം ഉണ്ട്.
അങ്ങനെ ദേഷ്യത്തിലൊന്നും വര്‍ത്തമാനം പറയരുത്. ആള്ക്കാര് എന്താണ് വിചാരിക്കുക എന്നും അക്ബര്‍ ഖാന്റെ ഉമ്മ ചോദിച്ചു.
ഉമ്മയുമായി സംസാരിക്കുമ്പോള്‍ കണ്ണുനിറയുകയും ചെയ്തു അക്ബര്‍ ഖാന്റെ. വേണമെന്ന് വിചാരിച്ചിട്ടില്ല.
അങ്ങനെ സംഭവിച്ച് പോകുകയാണ്. ഇനി അങ്ങനെ ഉണ്ടാകില്ല എന്ന് അക്ബര്‍ ഖാൻ ഉമ്മയ്ക്ക് വാക്കു നല്‍കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]