
ന്യൂഡൽഹി∙ 2025 അവസാനത്തോടെ ഇന്ത്യയിൽ ആദ്യമായി
സെമികണ്ടക്ടർ ചിപ്പ് വിപണിയിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി
. ഇന്ത്യയിൽ നിർമ്മിച്ച 6ജി നെറ്റ്വർക്ക് വികസിപ്പിക്കുന്നതിനായി സർക്കാർ വേഗത്തിൽ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദി ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യ സെമികണ്ടക്ടർ നിർമ്മാണത്തിലേക്ക് പ്രവേശിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
‘‘ഇന്ത്യയിൽ സെമികണ്ടക്ടർ നിർമ്മാണം 50-60 വർഷങ്ങൾക്ക് മുമ്പ് ആരംഭിക്കാമായിരുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം.
പക്ഷേ ഇന്ത്യ അത് നഷ്ടപ്പെടുത്തി. ഇന്ന് നമ്മൾ ഈ സാഹചര്യം മാറ്റി.
ഇന്ത്യയിൽ സെമികണ്ടക്ടറുമായി ബന്ധപ്പെട്ട ഫാക്ടറികൾ ഉയർന്നുവരാൻ തുടങ്ങിയിട്ടുണ്ട്.
ഈ വർഷം അവസാനത്തോടെ, ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ചിപ്പ് വിപണിയിലെത്തും’’ അദ്ദേഹം പറഞ്ഞു. 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ രാജ്യം തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]