
കൊച്ചി : സിനിമാ വ്യവസായത്തിൽ സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ആശയത്തെ തള്ളി നിർമാതാക്കളുടെ സംഘടന. പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം നിർമാതാവിന് മാത്രമാണെന്ന നിലപാടിലാണ് സംഘടന. ആയിരക്കണക്കിന് സ്ത്രീകൾ സുരക്ഷിതമായി ജോലി ചെയ്യുന്ന ഇടമാണ് സിനിമ. ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഏറെ വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളാണ് പറയുന്നത്. അതിൽ പരിഹാരം കാണാൻ സിനിമ മേഖലയിലെ എല്ലാ സംഘടനകൾക്കും ഉത്തരവാദിത്തമുണ്ട്.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിര്‍മ്മാതാക്കളുടെ സംഘടന മാർഗ രേഖ തയ്യാറാക്കും. സിനിമ യൂണിയനുകൾക്ക് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിൽ പരിഹാരം കാണാൻ സിനിമാ മേഖലയിലെ എല്ലാ സംഘടനകൾക്കും ഉത്തരവാദിത്തമുണ്ട്. സിനിമ സെറ്റുകളിൽ ഐസിസി കമ്മറ്റികൾ രൂപീകരിച്ചു. കാസ്റ്റിങ് കാൾ നടത്തുന്നത്തിനു മുൻപ് ഫിലിം ചേമ്പറിനെ അറിയിക്കണമെന്ന നിർദേശമുണ്ട്. സെറ്റുകളിൽ ആവശ്യമായ ടോയ്ലെറ്റ് സൗകര്യം ഒരുക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഒരു ലക്ഷം രൂപക്ക് മുകളിൽ പണം വാങ്ങുന്നവർ മുദ്രപത്രത്തിൽ കരാർ ഉണ്ടാക്കണം. ജൂനിയർ ആര്‍ട്ടിസ്റ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]