
7:07 AM IST:
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംസ്ഥാന സർക്കാർ കടുത്ത വെട്ടിൽ. രഞ്ജിത്ത് മോശമായി പെരുമാറി എന്ന് പേര് സഹിതം നടി ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്ന് പറഞ്ഞതോടെ ഉടൻ നടപടി എടുക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ.
7:06 AM IST:
ജര്‍മ്മനിയിൽ ആഘോഷ പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തിൽ 3 പേര് കൊല്ലപ്പെട്ടു. സോളിഞ്ചര് നഗരത്തിലെ ആഘോഷ പരിപാടിക്കിടെയാണ് കത്തികൊണ്ടുള്ള ആക്രമണം. ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്ക്. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ഭീകരാക്രണമാണോയെന്നും സംശയിക്കുന്നു
6:51 AM IST:
കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.