
പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രം ആയിരുന്നു ‘മനോരഥങ്ങൾ’. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിൽ മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെ വൻതാരനിരകൾ അണിനിരന്നിരുന്നു. ഓഗസ്റ്റ് 15ന് ഈ ആന്തോളജി ചിത്രം സീ 5ലൂടെ സ്ട്രീമിങ്ങും നടത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞത്.
ഇപ്പോഴിതാ റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ റെക്കോർഡിട്ടിരിക്കുകയാണ് മനോരഥങ്ങൾ. നൂറ് മില്യണ്‍ സിട്രീമിംഗ് മിനുട്ടുകളുമായി കാഴ്ചക്കാർ ഏറ്റെടുത്ത വെബ് സീരീസ് ആയി മാറിയിരിക്കുകയാണ് ചിത്രമിപ്പോൾ. 190 രാജ്യങ്ങളിലേറെ സ്ട്രീം ചെയ്താണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. സംവിധായകരായ പ്രിയദര്ശന്, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്, മഹേഷ് നാരായണന്, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം ടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി നായരും ഇതില്‍ ഒരു ചിത്രത്തിന്റെ സംവിധായികയാണ്.
‘ഓളവും തീരവും’ എന്ന ചിത്രം പ്രിയദര്‍ശനാണ് സംവിധാനം ചെയ്തത്. മോഹൻലാലാണ് പ്രധാന വേഷത്തില്‍ എത്തിയത്. ‘ശിലാലിഖിതം’ എന്ന ചിത്രവും പ്രിയദര്‍ശനാണ് സംവിധാനം ബിജു മേനോനാണ് നായകൻ. ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന ചെറുകഥ ‘നിന്റെ ഓര്‍മ്മക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലക്ക് എം ടി എഴുതിയതാണ്. ഇതിലെ കേന്ദ്ര കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. രഞ്ജിത്താണ് സംവിധാനം. ശ്രീലങ്കയിലേക്ക് നടത്തുന്ന യാത്രയാണ് കഥാ പാശ്ചത്തലം. ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തിയത്.
മഹേഷ് നാരായണന് ഫഹദ് ഫാസിലെ കേന്ദ്ര കഥാപാത്രമാക്കി എടുക്കുന്ന ചിത്രം എംടിയുടെ ‘ഷെർലക്ക്’ ചെറുകഥ അടിസ്ഥാനമാക്കിയതാണ്. ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവനാണ് സംവിധാനം സിദ്ദിഖാണ് പ്രധാന വേഷത്തില്‍. പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്ന ‘കാഴ്ച’ഒരുക്കുന്നത് ശ്യാമപ്രസാദ് ആണ്. രതീഷ് അമ്പാട്ട് ‘കടൽക്കാറ്റ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നു ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. എം ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘വിൽപ്പന’ എന്ന ചെറുകഥയാണ് സിനിമയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]