
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം.
സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. തൈര് മുളക് കൊണ്ട് കിടിലന് ചമ്മന്തി തയ്യാറാക്കിയാലോ? വേണ്ട
ചേരുവകൾ
തൈര് മുളക് – 5 എണ്ണം
വെളിച്ചെണ്ണ -2 സ്പൂൺ
തേങ്ങ -1/2 കപ്പ്
കറിവേപ്പില – 1 തണ്ട്
പുളി – 1 നെല്ലിക്ക വലിപ്പം
ഉപ്പ് – 1 സ്പൂൺ
ചുവന്ന ഉള്ളി – 5 എണ്ണം
കാശ്മീരി മുളക് പൊടി -1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേയ്ക്ക് തൈരു മുളക് ചേർത്ത് നല്ലതുപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേയ്ക്ക് ചെറിയ ഉള്ളി, കറിവേപ്പില, പുളി, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ചതച്ചെടുക്കുക.
ഇനി അതിലേയ്ക്ക് തേങ്ങയും കൂടി ചേർത്ത് വറുത്തു വെച്ചിട്ടുള്ള തൈര് മുളക് ചേർത്ത് കൊടുത്ത് ആവശ്യത്തിന് തേങ്ങയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതോടെ തൈര് മുളക് ചമ്മന്തി റെഡി. Also read: വെറൈറ്റി കശുവണ്ടി ചമ്മന്തി തയ്യാറാക്കാം; റെസിപ്പി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]