

കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യം ; അയൽവാസിയുടെ മുഖം ഇഷ്ടിക കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു ; പ്രതി പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: അയൽവാസിയെ ഇഷ്ടിക കൊണ്ടു മുഖത്തടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു പിന്നിൽ.
സംഭവത്തിൽ ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയിൽ ഷാരു എന്നു വിളിക്കുന്ന മാക്മില്ലൻ (25) ആണ് പിടിയിലായത്.
കഞ്ചാവ്, ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഈ മാസം 17നാണ് അയൽവാസിയായ കുതിരപ്പന്തി ശ്രീരാഗം വീട്ടിൽ ഷിബുവിനെ ഇയാൾ ആക്രമിച്ചത്. സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]