
തിരുവനന്തപുരം∙ ജില്ലാ പൊലീസ് മേധാവിമാരെ ഉൾപ്പെടെ മാറ്റി ഐപിഎസ് തലത്തിൽ അഴിച്ചുപണി. കൊല്ലം റൂറൽ പൊലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിനെ നിയമിച്ചു.
കൊല്ലം റൂറലിൽനിന്നു സാബു മാത്യുവിനെ ഇടുക്കിയിലേക്കും നിയമിച്ചു. പത്തനംതിട്ട
ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിനെ മാറ്റി പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു.
ആർ.ആനന്ദ് ആണ് പുതിയ പത്തനംതിട്ട എസ്പി.
ആകെ 11 പേർക്കാണ് മാറ്റം.
അതിനിടെ, പോക്സോ കേസിലെ അട്ടിമറിയുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ചയുണ്ടായതിൽ സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്ത പത്തനംതിട്ട എസ്പി വി.ജി.വിനോദ് കുമാറിനെ ഉയർന്ന പോസ്റ്റിൽ നിയമിച്ചത് വിവാദത്തിനിടയാക്കിയിട്ടുണ്ട്.
ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്സോ കേസിൽ വിനോദിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ഡിഐജി അജിത ബീഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
തുടർന്ന് വിനോദിനെ സ്ഥലംമാറ്റാൻ ഐജി ശുപാർശ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിനോദ് കുമാറിനെ പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]