
തിരുവനന്തപുരം∙
ദിനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലും കടവുകളിലും ബലിതർപ്പണം നടത്തി പിതൃമോക്ഷപുണ്യം നേടിയത് ലക്ഷക്കണക്കിനു പേർ. കനത്ത മഴയെ അവഗണിച്ചാണ് പല കേന്ദ്രങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നത്.
നൂറിലേറെ ക്ഷേത്രങ്ങളിലും ബലിക്കടവുകളിലുമാണ്
ബലിതർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.
തിരുവനന്തപുരം പരശുരാമസ്വാമി ക്ഷേത്രത്തിൽ നാൽപ്പത്തി അയ്യായിരത്തിലേറെ പേരും വർക്കല പാപനാശം കടപ്പുറത്ത് മുപ്പതിനായിരത്തിലേറെ പേരും കൊല്ലം തിരുവില്ലാവാരം കടപ്പുറത്ത് നാൽപ്പത്തി എണ്ണായിരത്തിലേറെ പേരും ആലുവ മണപ്പുറത്ത് മുപ്പതിനായിരം പേരും ശംഖുമുഖം കടപ്പുറത്ത് ആറായിരത്തിലേറെ പേരും മറ്റു നൂറുകണക്കിന് ക്ഷേത്രങ്ങളിലും ബലി കടവുകളിലുമായി ആകെ 10 ലക്ഷത്തിലേറെപ്പേരാണ് ബലിതർപ്പണം നിർവഹിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.30ന് ചടങ്ങുകൾ ആരംഭിച്ചു.
ബലിതർപ്പണത്തിനെത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ആയിരത്തിലേറെ ജീവനക്കാരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ കേന്ദ്രങ്ങളിലായി സ്പെഷൽ ഡൂട്ടിക്ക് നിയോഗിച്ചിരുന്നു.
പ്രധാന കേന്ദ്രങ്ങളിലേക്ക് വിവിധ ഇടങ്ങളിൽനിന്നു കെഎസ്ആർടിസി സർവീസുകളും ക്രമീകരിച്ചിരുന്നു. ആലുവ മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി. എസ്.
പ്രശാന്ത് നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തി. ദേവസ്വം ബോർഡ് അംഗം എ.അജികുമാർ മാവേലിക്കര കണ്ടിയൂർ ദേവസ്വം, കീർത്തിപുരം കടവ്, കായംകുളം കൃഷ്ണപുരം ദേവസ്വം, പുതിയേടം ദേവസ്വം എന്നിവിടങ്ങളിലെത്തി ഒരുക്കങ്ങൾക്ക് നേതൃത്വം വഹിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]