
തിരുവനന്തപുരം: സംസ്ഥാനത്ത് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഈ വർഷം ഇതുവരെ മാത്രം 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
8 മരണവും റിപ്പോർട്ട് ചെയ്തു. മുമ്പൊന്നുമില്ലാത്ത രീതിയിൽ ഒന്നിലധികം പ്രൈമറി നിപ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മസ്തിഷ്ക ജ്വര വ്യാപനത്തെ ഗൗരവമായി ആരോഗ്യവകുപ്പ് കാണേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ.
ഈ മാസം മാത്രം 37 രോഗികളാണുള്ളത്. വടക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദർ വിശദീകരിക്കുന്നു.
നിപ പരിശോധനയും നടത്തണം. ഒന്നിലധികം പ്രൈമറി നിപ കേസുകൾ ഇതാദ്യമാണ്.
രോഗ ഉറവിടം അവ്യക്തം. ഇൻഫ്ലുവൻസ കേസുകളും കൂടുന്നു.
നിലവിലെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിക്കേണ്ടി വരും. ഈ മാസം മാത്രം സംസ്ഥാനത്ത് 37 പേർക്കാണ് ഈ മാസം മാത്രം അക്യൂട്ട് എൻസിഫലറ്റിസ് സിൻഡ്രോം അഥവ മസ്തിഷ്ക ജ്വരം ബാധിച്ചത്.
രണ്ട് മരണം റിപ്പോർട്ട് ചെയ്തു, കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷം ആകെ 100 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
33 മരണവും റിപ്പോര്ട്ട് ചെയ്തു. വടക്കൻ ജില്ലകളിലാണ് കൂടുതൽ രോഗികളുമുള്ളത്.
പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. നിപ ലക്ഷണങ്ങളോട് സമാനമാണ് മസ്തിഷ്ക ജ്വര ലക്ഷണങ്ങളും.
എന്നാൽ എഇഎസ് സ്ഥിരീകരിക്കുന്നവരിൽ നിപ പരിശോധന നടത്തുന്നത് വിരളമാണ്. ഈ വർഷം വടക്കൻ ജില്ലകളിലായി നാല് പേർക്കാണ് നിപ സ്ഥിരീകരിച്ചത്.
നാലും പ്രൈമറി കേസുകളാണ്. ഉറവിടം ഇപ്പോഴും അവ്യക്തമായി തുടരുന്നു.
കൂടുതൽ നിപ കേസുകളുണ്ടായിരിക്കാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അക്യൂട്ട് എൻസിഫലിറ്റിസ് സിൻഡ്രോം സ്ഥിരീകരിക്കുന്നവരിൽ നിർബന്ധമായും നിപ ട്രൂനാറ്റ് പരിശോധന നടത്തണമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഇൻഫ്ലുവൻസ രോഗബാധിതരിലും വലിയ വർധനയുണ്ട്. ഈ വർഷം ഇതുവരെ 2562 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്.
അതിൽ 1087 കേസുകളും ഈ മാസം. 22 മരണത്തിൽ ഒൻപതും ഈ മാസമാണ്.
സ്കൂൾ തുറന്നതും, മഴ കനത്തതുമെല്ലാം ഇൻഫ്ലുവൻസാ രോഗവ്യാപനത്തിന് കാരണമാകാം. എന്നാൽ മസ്തിഷ്കജ്വര വ്യാപനത്തിലും നിപയിലും അതീവ ജാഗ്രതയുണ്ട്. നിപ സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്ത് ഏഴ് വർഷമാകുമ്പോഴും രോഗ ഉറവിടം വ്യക്തമല്ല.
എങ്ങനെയാണ് കേരളത്തിൽ രോഗം പടരുന്നതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. രോഗ ഉറവിട, രോഗ പകർച്ച സാഹചര്യങ്ങളിൽ വ്യക്തതയില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]