
മലപ്പുറം: ചങ്ങരംകുളത്ത് ക്വാറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് കുളത്തിലേക്ക് മറിഞ്ഞു.അപകടത്തിൽപെട്ട വാഹനത്തിന്റെ ഡ്രൈവ ർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ 11ഓടെ വളയംകുളം മാങ്കുളത്താണ് സംഭവം. സമീപത്തെ വീട്ടിലേക്ക് ക്വാറി വേസ്റ്റുമായി എത്തിയ ടിപ്പർ ലോറിയാണ് റോഡരികിലുണ്ടായിരുന്ന ആഴമേറിയ കുളത്തിലേക്ക് വീണത്.
കുളത്തിന്റെ സൈഡ് ഭിത്തിയും റോഡരികും ഇടിഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി 30 അടിയിലധികം താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു.
പൂർണമായും മുങ്ങിത്താഴ്ന്ന ലോറിയിൽനിന്ന് ഡോർ തുറന്ന് പുറത്തേക്ക് വന്ന ഡ്രൈവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ലോറി കരക്ക് കയറ്റാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നീട് ക്രെയിനും മണ്ണ്മാന്തി യന്ത്രവും എത്തിച്ചാണ് ലോറി കരക്കെത്തിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]