
പെർഫോമൻസ് ആയാലും അടുത്തിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയാലും, OPPO-യുടെ Reno സീരീസ് സ്മാർട്ട്ഫോൺ വിപണിയിൽ എപ്പോഴും പുതുമയും പുതിയ രീതികളും അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയമാണ്. ഏറെ കാത്തിരിപ്പിന് ഒടുവിൽ എത്തിയ Reno14 Series അതുകൊണ്ട് തന്നെ അതിവേഗം സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ സ്പോട്ട്ലൈറ്റിൽ പതിഞ്ഞു.
ദീർഘകാലം നീണ്ടു നിൽക്കുന്ന, പുത്തൻ ഡിസൈനും ക്യാമറയിലും ബാറ്ററിയിലും വരുത്തിയ മാറ്റങ്ങളും OPPO Reno14 5G വിപണിയിലെ ശ്രദ്ധിക്കേണ്ട ഫ്ലാഗ്ഷിപ്പുകളിൽ ഒന്നായി മാറ്റിക്കഴിഞ്ഞു.
എന്താണ് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത് എന്നറിയാൻ ഞങ്ങൾ ഈ ഡിവൈസ് പരീക്ഷിച്ചു നോക്കി. അതിശയകരമായ ഡിസൈൻ ആദ്യം തന്നെ പറയട്ടെ, ആരും മോഹിച്ചു പോകുന്ന ഭംഗിയുണ്ട് ഈ ഫോണിന്.
6.59-inch flat AMOLED display-യുടെ ചുറ്റും വളരെ നേർത്ത 1.6mm bezels ആണ് ഉള്ളത്. ഈ ഫോണിന്റെ screen-to-body ratio എന്നത് 93.4% ആണ്.
അതായത് വളരെ മിഴിവേറിയ ഒരു ഡിവൈസ് ആണ് ഇത് എന്നതിനാൽ സ്ക്രീൻ മാത്രമേ മുന്നിലുള്ളൂ എന്ന് തോന്നിപ്പോകും. കണ്ണുകൾക്ക് ഒട്ടും ആയാസം നൽകാത്ത 120Hz flat Smart Adaptive Screen ആണ് ഈ ഡിവൈസിൽ ഉപയോഗിച്ചിരിക്കുന്നത്.
1.5K resolution-ന് ഒപ്പം Adaptive Tone കൂടാതെ ambient light അടിസ്ഥാനമാക്കിയുള്ള നിറങ്ങളും ഡിസ്പ്ലേ കൂടുതൽ ഭംഗിയുള്ളതാക്കിയിരിക്കുന്നു. ഡിസ്പ്ലേയുടെ വലിപ്പവും നേർത്ത ഡിസൈനും കുറഞ്ഞ ഭാരവും ഒരുപോലെ കൊണ്ടുപോകാൻ OPPO ശ്രമിച്ചിട്ടുണ്ട്.
വെറും 7.42mm മാത്രമാണ് ഫോണിന്റെ കനം. ഭാരമാകട്ടെ 187 ഗ്രാം ആണ്.
ഇതേ നിലവാരത്തിലുള്ള ഫോണുകളിൽ ഏറ്റവും നേർത്തതയും ഭാരം കുറഞ്ഞതുമായ ഫോണാണിത്. അതുകൊണ്ടു തന്നെ ഒരുപാട് സമയം കൈയ്യിൽ പിടിച്ചാലും ഫോൺ കൈകൾക്ക് വേദനയുണ്ടാക്കില്ല.
മുഴച്ചും നിൽക്കില്ല. ഡിസൈനിനെ കൂടുതൽ സുന്ദരമാക്കുന്ന ഒരു ഘടകം നിറങ്ങളാണ്.
രണ്ട് കളർ ഓപ്ഷനുകളാണ് ഈ ഡിവൈസിനുള്ളത്. Pearl White, Forest Green എന്നിവയാണ് അവ.
ഇതിലൊന്ന് തെരഞ്ഞെടുക്കാൻ സത്യത്തിൽ ഇത്തിരി ബുദ്ധിമുട്ടും. Pearl White ഒരു സിൽക്കി ഫിനിഷാണ് തരുന്നത്.
കൈവിരൽപ്പാടുകൾ പതിയുകയുമില്ല. കൂടാതെ ആദ്യമായി ഒരു ഫോണിൽ Velvet Glass ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
പിൻകവറിലാണിത്. വളരെ സൂക്ഷ്മമായ ഘടകങ്ങൾ ഗ്ലാസ്സിൽ ചേർക്കുകകയാണ് ഇവിടെ.
വളരെ സ്മൂത്ത് ആയ സിൽക്കി ആയ ഒരു ആവരണമാണിത്. പിൻഭാഗം ഒറ്റ കഷണമാണ്.
ഇത് കാണാനുള്ള ഭംഗി മാത്രമല്ല കൂട്ടുന്നത്, ഫോൺ കൈയ്യിൽ ആത്മവിശ്വാസത്തോടെ പിടിക്കാനുള്ള ഗ്രിപ്പും തരും. രണ്ടാമത്തെ നിറമായ Forest Green ഡിസൈൻ ചെയ്തിരിക്കുന്നത് Luminous Loop എന്ന സങ്കേതം ഉപയോഗിച്ചാണ്.
വളരെയധികം റിഫ്ലക്ടിവ് ആയ ഒരു കോട്ടിങ് ഇതിലുള്ളത്. ഇത് വളരെ പ്രീമിയമായ ഒരു ഫീൽ ഫോണിന് തരും.
ദൃഢം, ശക്തം, വെള്ളത്തിന് എതിരെ ഉയർന്ന പ്രതിരോധം OPPO ഇന്ത്യയിൽ സ്ഥിരമായി പുലർത്തി വരുന്ന ഒരു തന്ത്രം ദീർഘായുസുള്ള ഫോണുകൾ മിതമായ വിലയിൽ പുറത്തിറക്കുക എന്നതാണ്. കരുത്തുള്ള ഡിസൈൻ ഇത് എപ്പോഴും സാധ്യമാക്കുന്നു.
OPPO Reno14 5G പിന്തുടരുന്നത് ഇതേ ഫിലോസഫി തന്നെയാണ്. എയ്റോസ്പേസ് ഗ്രേഡിലുള്ള അലുമിനിയം ഫ്രെയിം ആണ് ഫോണിനുള്ളത്.
പ്ലാസ്റ്റിക്കുമായി താരതമ്യം ചെയ്യുമ്പോൾ 200% അധിക ശക്തി ഇത് ഉറപ്പാക്കും. ഫോൺ വളയില്ല എന്ന് മാത്രമല്ല നിലത്ത് വീണാൽ പരിക്കും കുറവാണ്.
അതേ സമയം തന്നെ റീസൈക്കിൾ ചെയ്യാനും പരിസ്ഥിതിക്ക് അനുയോജ്യമായ ഘടകങ്ങൾ ഉൾപ്പെടുത്താനും ശ്രമിച്ചിട്ടുമുണ്ട്. ഫോണിന്റെ ആയുസ്സ് കൂട്ടാൻ OPPO അവരുടെ സ്വന്തം Sponge Bionic Cushioning സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
സ്പോഞ്ചിന്റെ പ്രവർത്തനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഈ രീതി, ഫോണിന്റെ ഉള്ളിൽ പ്രധാനപ്പെട്ട ഘടകങ്ങൾക്ക് ചുറ്റും വിടവുകൾ ഇടുകയാണ് ചെയ്യുന്നത്.
അതിനാൽ വീഴ്ച്ചകളും ആഘാതങ്ങളും അകത്തെ ഘടകങ്ങളെ ബാധിക്കുന്നത് പരമാവധി കുറയും. ഇതിനൊപ്പം Corning Gorilla Glass 7i കൂടെ ചേരുമ്പോൾ കൂടുതൽ ശക്തമായ സംരക്ഷണം ലഭിക്കും.
വാട്ടർ റെസിസ്റ്റൻസ് ഉറപ്പാക്കാൻ IP66, IP68, IP69 റേറ്റിങ്ങുകളുണ്ട്. അതായത് വെറുതെ വെള്ളം വീണാലും ഉയർന്ന പ്രഷറിലുള്ള ജെറ്റുകൾ ആയാലും ചൂടുവെള്ളം വീണാലും ഇനി കുളത്തിൽ മുങ്ങിയാലും ഫോൺ നശിക്കില്ല.
എന്തും പകർത്താൻ കഴിയുന്ന ക്യാമറ OPPO Reno14 5G ഉപയോഗിക്കുന്നത് Hypertone 50MP triple-camera സംവിധാനമാണ്. പ്രധാന ക്യാമറയുടെ സെൻസർ Sony IMX882 ആണ്.
രണ്ടാമത്തെ ക്യാമറ 50MP ആണ് ഇതിൽ 3.5x telephoto lens ഉണ്ട്. കൂടാതെ ഒരു 8MP ultra-wide camera കൂടെ ചേരുന്നതാണ് ഈ യൂണിറ്റ്.
മുൻ ക്യാമറ 50MP ആണ്. Auto Focus ഫീച്ചറും ഉണ്ട്.
ഞങ്ങളുടെ നിരീക്ഷണത്തിൽ 3.5x telephoto camera മികച്ച പ്രകടനം നടത്തി. ഇതിലെ 1x mode വളരെ നാച്ചുറലായ ഫോട്ടോകൾ എടുക്കാൻ സഹായിച്ചു.
പക്ഷേ, 3.5x optical zoom തികച്ചും ഞെട്ടിച്ചു. ട്രാവൽ പോർട്രെയ്റ്റുകളും വെളിച്ചം അനുകൂലമായിരുന്നപ്പോഴും ഈ ഫീച്ചറിന് ശരിക്കും പ്രൊഫഷണൽ ക്യാമറകൾക്ക് സമാനമായ ഫോട്ടോകൾ എടുക്കാൻ കഴിഞ്ഞു.
പോർട്രെയ്റ്റുകൾക്ക് യോജിച്ച ക്യാമറയാണ് ഇതെന്ന് നിസംശയം പറയാം. നല്ല കംപോസിഷനുകളും നല്ല നാച്ചുറൽ ഭംഗിയും ഫോട്ടോകൾക്കുണ്ട്.
കൂടാതെ AI പ്രയോജനപ്പെടുത്തിയ 120x digital zoom ശരിക്കും അതിശയകരമായിരുന്നു. വളരെ ദൂരെയുള്ള വസ്തുക്കളെ തെളിമയോടെ പകർത്താൻ ഇത് സഹായിച്ചു.
സാധാരണ കണ്ണുകൾകൊണ്ട് നോക്കുമ്പോൾ ഇത്തരം നിമിഷങ്ങൾ കാണാനാകില്ല. പക്ഷേ, OPPO ഈ ക്യാമറയിൽ വരുത്തിയ മാറ്റങ്ങൾ തികച്ചും സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിക്ക് തന്നെ വലിയ കുതിച്ചുചാട്ടമാണ്.
വീഡിയോ പരിശോഘിച്ചാൽ Reno14 5G വ്യത്യസ്തമായ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 60fps-ൽ 4K HDR video റെക്കോഡ് ചെയ്യാനുള്ള ശേഷിയുണ്ട് ഈ ക്യാമറയ്ക്ക്.
മെയിൻ ക്യാമറയ്ക്ക് പുറമെ ടെലിഫോട്ടോ ലെൻസ്, ഫ്രണ്ട് ക്യാമറ എന്നിവയ്ക്കും 4K HDR വീഡിയോ റെക്കോർഡിങ് സാധിക്കും. വീഡിയോ ക്വാളിറ്റി വളരെ ഡൈനാമിക് ആണ്.
മാത്രമല്ല വളരെ എളുപ്പത്തിൽ ലെൻസുകൾ തമ്മിൽ സ്വിച്ച് ചെയ്യാനാകും. ദൂരെയുള്ള വസ്തുക്കളായാലും 4K ഉപയോഗിച്ച് റെക്കോർഡ് ചെയ്യാം.
അതിനാൽ തന്നെ ഇത് വ്ലോഗിങ്ങിന് ചേർന്ന ക്യാമറയാണ്. ചലിക്കുന്ന വസ്തുക്കളായാലും വളരെ വേഗം ഇത് മികച്ച രീതിയിൽ ഷൂട്ട് ചെയ്യാൻ സഹായിക്കും.
ഇതിന്റെ ഒപ്പം AI ടൂളുകൾ കൂടെ ചേരുമ്പോൾ വീഡിയോ കൂടുതൽ മെച്ചമാകും. ഉദാഹരണത്തിന് ബാക്ക്ഗ്രൌണ്ട് വോയിസ് സപ്രഷൻ ഉപയോഗിച്ചാൽ പിന്നിലുള്ള മറ്റു ശബ്ദങ്ങൾ പരമാവധി കുറയ്ക്കാം.
കൂടാതെ Vlog Voice Enhancer മുൻ ക്യാമറയിൽ ഉണ്ട്. ഇത് ഒരുപാട് ശബ്ദമുള്ള സ്ഥലത്ത് നിന്ന് സംസാരിച്ചാലും നിങ്ങളുടെ ശബ്ദം വേർതിരിച്ച് റെക്കോർഡ് ചെയ്യും.
മറ്റൊരു ശ്രദ്ധേയമായ ഫീച്ചർ Triple AI Flashlight സംവിധാനമാണ്. ഇത് വെളിച്ചം കുറവുള്ളപ്പോൾ വലിയ വ്യത്യാസം ഫോട്ടോകളിൽ വരുത്തും.
രണ്ട് ഫ്ലാഷ് യൂണിറ്റുകളാണ് ഇതിന്റെ ഭാഗം. ഇത് പ്രധാന ക്യാമറയ്ക്കും അൾട്രാ വൈഡ് ക്യാമറയ്ക്കും പിന്തുണ നൽകുന്നു.
അതേ സമയം ടെലിഫോട്ടോ ലെൻസിന് ഒരു ഫോക്കസ് ഫ്ലാഷും ഉണ്ട്. പരമാവധി വെളിച്ചമാണ് ഇതിലൂടെ ലഭിക്കുക.
കഴിഞ്ഞ ജനറേഷൻ ക്യാമറയെക്കാൾ 10 ഇരട്ടി അധികം ബ്രൈറ്റ്നസ് ഈ ഫ്ലാഷുകൾ നൽകും. ഞങ്ങളുടെ നിരീക്ഷണത്തിൽ അധികം വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ എടുത്ത ഫോട്ടോകൾക്ക് കൂടുതൽ തെളിച്ചം വന്നു.
കൂടുതൽ വ്യക്തമായ ഫോട്ടോകൾ ലഭിച്ചു അതേ സമയം ആളുകളുടെ സ്കിൻടോൺ മാറിയതേയില്ല. തികച്ചും നാച്ചുറലായ ത്രിമാന ഘടനയും ഫോട്ടോകൾക്ക് ഉണ്ടായിരുന്നു.
ഈ ഫോണിൽ ഒരു Underwater Photography മോഡ് കൂടെയുണ്ട്. വാട്ടർപ്രൂഫ് കെയ്സ് ഇല്ലാതെ തന്നെ 4K വീഡിയോ എടുക്കാൻ ഇതിലൂടെ കഴിയും.
കൂടാതെ AI അധിഷ്ഠിതമായ ഒരുപാട് ടൂളുകളും ഉണ്ട്. Advanced AI Editor 2.0 എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.
ഇതിൽ AI Perfect Shot, AI Recompose, AI Unblur, AI Eraser, AI Reflection Remover, AI Studio, AI Style Transfer എന്നിവയുണ്ട്. ബാറ്ററി ഹെവിഡ്യൂട്ടിക്ക് റെഡിയാണ്! OPPO ബാറ്ററിക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്.
6000mAh വലിയ ബാറ്ററിയാണ് Reno14 5G-യിലുള്ളത്. രണ്ടു ദിവസം വരെ എളുപ്പത്തിൽ ചാർജ് നിൽക്കും.
കൂടാതെ 80W SUPERVOOCTM സാങ്കേതികവിദ്യയിലാണ് ബാറ്ററി പ്രവർത്തിക്കുന്നത് അതായത് വെറും 48 മിനിറ്റിൽ ഫോൺ പൂർണമായും ചാർജ് ആകും. പത്ത് മിനിറ്റിൽ ഫോണിന് 12.8 മണിക്കൂർ വരെ ഫോൺ കോളുകൾക്ക് കഴിയും.
13,1 മണിക്കൂർ സ്പോട്ടിഫൈ മ്യൂസിക് പ്ലേബാക്കും, 6.5 മണിക്കൂർ യൂട്യൂബ് സ്ട്രീമിങ്ങും സാധിക്കും. കൂടാതെ അഞ്ച് വർഷം വരെ ബാറ്ററിയുടെ പ്രകടനം ഉറപ്പാണെന്ന് OPPO പറയുന്നു.
അതായത് സമാനമായ ഡിവൈസുകളിൽ ഇത്രയും അധികം ബാറ്ററി ലൈഫ് ഉള്ള ഫോണുകൾ ഇല്ലെന്ന് പറയാം. കരുത്തുറ്റ പ്രകടനത്തിനായി നിർമ്മിച്ചത് OPPO Reno14 5G-ക്ക് ശക്തി പകരുന്നത് Cortex-A715 കോർ ഡിസൈനിലുള്ള 4nm MediaTek Dimensity 8350 ചിപ് ആണ്.
ഇതിന്റെ പ്രത്യേകത 30% കുറവ് ബാറ്ററിയിൽ ഇത് കൂടുതൽ മികവോടെ പ്രവർത്തിക്കും. ഗെയിമിങ്, അനിമേഷൻസ്, വീഡിയോകൾ, ഗ്രാഫിക്സ് ആവശ്യമുള്ള ഉള്ളടക്കങ്ങൾ എല്ലാം വളരെ സ്മൂത്ത് ആയി ലാഗ് തീരെയില്ലാതെ ആസ്വദിക്കാം.
കാരണം ഇതിലെ ഗ്രാഫിക്സ് പിന്തുണ six-core Mali-G615 GPU ആണ് നൽകുന്നത്. ഇത് 55% കുറവ് ഊർജ്ജം മാത്രം പ്രയോജനപ്പെടുത്തി മൊത്തം പ്രകടനം 60% വരെ വർധിപ്പിക്കും.
മാത്രമല്ല AI ഉപയോഗവും കൂടുതൽ സ്മൂത്ത് ആകും. കാരണം NPU 780 എന്ന പ്രത്യേക എ.ഐ പ്രോസസർ ആണ് ഇതിലുള്ളത്.
ഇത് 3.3x മടങ്ങ് മികച്ച പ്രകടനം നടത്തും. ഞങ്ങളുടെ നിരീക്ഷണത്തിൽ വളരെ ഹെവിയായ ഗെയിമിങ് സെഷനിലും ഫോൺ വളരെ കൂൾ ആയിരുന്നു.
OPPO-യുടെ AI Adaptive Temperature Control ഡിവൈസ് ചൂടാകുന്നത് തടയും. അതേ സമയം AI-powered Dual Cooling System വളരെ മെച്ചപ്പെട്ട
രീതിയിൽ ചൂട് നിയന്ത്രിക്കുന്നു. വളരെ നേർത്ത ഒരു വേപ്പർ ചേംബർ ആണ് ഫോണിലുള്ളത്.
ഇത് അതിവേഗം ചൂട് നിയന്ത്രിക്കുന്നു. Reno14 5G പ്രവർത്തിക്കുന്നത് ColorOS 15 അധിഷ്ഠിതമായാണ്.
Trinity Engine ആണ് ഫോണിലുള്ളത്. ഇതും Luminous Rendering Engine കൂടെ ചേരുമ്പോൾ അനിമേഷനുകൾ കൂടുതൽ സ്മൂത്താകും.
ColorOS ഈ ഫോണിൽ എ.ഐ അധിഷ്ഠിതമായ നിരവധി ഫീച്ചറുകൾ കൊണ്ടുവരുന്നുണ്ട്. AI VoiceScribe റിയൽ ടൈം ട്രാൻസ്ക്രിപ്ഷൻ നടത്തുന്നു, സബ്ടൈറ്റിലുകൾ, സമ്മറികളും ഇതിന് ചെയ്യാനാകും.
AI Translate, AI Call Assistant, AI Mind Space തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ഇത് ഉപയോഗിച്ച് സേവ് ചെയ്ത ഉള്ളടക്കങ്ങൾ ഓർഗനൈസ് ചെയ്യനാകും.
ഇതിൽ ആർട്ടിക്കിളുകൾ, ഫോട്ടോകൾ, ചാറ്റുകൾ തുടങ്ങി ഷെഡ്യൂളുകൾ വരെ കൈകാര്യം ചെയ്യാനാകും. ഇതൊരു സെൻട്രൽ ഹബ്ബ് ആയിട്ടാണ് പ്രവർത്തിക്കുന്നത്.
അതുകൊണ്ട് ഏത് ആപ്പിലാണ് നിങ്ങളുടെ ഉള്ളടക്കം എന്ന് പ്രത്യേകം ഓർക്കേണ്ടതില്ല. എ.ഐ ഉപയോഗിച്ച് കലണ്ടറിലെ ഇവന്റുകൾ കണ്ടെത്തി ഫോൺ തന്നെ ഓർമ്മിപ്പിക്കും.
തികച്ചും ഒരു സ്മാർട്ട് അസിസ്റ്റന്റായിട്ടാണ് പ്രവർത്തിക്കുന്നത്! OPPO അവരുടെ AI LinkBoost 3.0 ഈ ഫോണിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇത് തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട നെറ്റ് വർക്ക് കണക്റ്റിവിറ്റി ലഭ്യമാക്കും.
എന്തുകൊണ്ട് OPPO Reno14 5G വാങ്ങണം? ഒരു സമ്പൂർണ പാക്കേജ് ആണ് OPPO Reno14 5G. ഡിസൈനിൽ ഇത് നമ്മളെ ഞെട്ടിക്കുന്നു.
അതേ സമയം തന്നെ ദീർഘകാലം നീണ്ടു നിൽക്കുകയും ഇന്ത്യയിലെ ഉപയോക്താക്കൾ ആഗ്രഹിക്കുന്ന മൂല്യം നൽകുകയും ചെയ്യുന്നു. 3.5x telephoto camera lenses തികച്ചും പുതിയ ഒരു ചുവടുവെപ്പാണ്.
അസാധ്യമായ ഒരു പോർട്രെയ്റ്റ് ക്യാമറയാണത്. കൂടാതെ ഏറ്റവും വലിയ zoom, 4K HD video recording at 60fps.
നിസംശയം പറയാം, 50,000 രൂപയ്ക്ക് താഴെയുള്ള ഫോണുകളിലെ ഏറ്റവും മികച്ച ക്യാമറ ഇതാകും. ഇതിനെല്ലാം പുറമെ AI വളരെ സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു.
സ്ട്രീമിങ്ങിലും ഗെയിമിങ്ങിലും തടസ്സം വരാതെ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരിക്കുന്നു. പക്ഷേ, ഇതെല്ലാത്തിനേക്കാളും ഞെട്ടൽ വില തന്നെയാണ്.
വളരെ മിതമായ ₹37,999 (8GB + 256 GB) രൂപ മുതലാണ് വില ആരംഭിക്കുന്നത്. ₹ 39,999 (12GB + 256GB), ₹42,999 (12GB + 512GB) എന്നിങ്ങനെയാണ് മറ്റു വേരിയന്റുകളുടെ വില.
ഫോൺ ഇപ്പോൾ എല്ലാ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും OPPO e-store മുഖാന്തിരവും വാങ്ങാം. കൂടാതെ ആവേശകരമായ ഓഫറുകളിലൂടെ Flipkart വഴിയും Amazon വഴിയും വാങ്ങാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]