
മലപ്പുറം: ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ച് വനിതാ ഡോക്ടർ തൂങ്ങി മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റെസിഡെന്റ്റ് ഡോക്ടർ കല്പകഞ്ചേരി സ്വദേശി സി.കെ.
ഫർസീന (35) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
വെള്ളാരം കല്ലിലെ ഫ്ലാറ്റിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. താൻ ആത്മഹത്യചെയ്യുകയാണെന്ന് ഡോക്ടര്‍ സുഹൃത്തുക്കൾക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഈ സന്ദേശം ലഭിച്ച ഒരാൾ മഞ്ചേരി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഫ്ലാറ്റിലെത്തിയപ്പോൾ ഫർസീനയുടെ മുറി ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു.
വാതിൽ പൊളിച്ച് അകത്തുകടന്ന പൊലീസ്, ഫർസീനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]