
തിരുവനന്തപുരം: ഇ ഫയൽ നീക്കം അവതാളത്തിലായതിനാൽ സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം തടസ്സപ്പെട്ടു. ഇന്ന് രാവിലെ മുതലാണ് ഇ ഫയൽ നീക്കം തടസ്സപ്പെട്ടത്. വൈകുന്നേരവും പുന:സ്ഥാപിക്കുമെന്നാണ് എൻഐസി അറിയിച്ചത്. എന്നാൽ വൈകുന്നേരവും പ്രശ്നം പരിഹരിക്കാൻ എൻഐസിക്ക് കഴിഞ്ഞില്ല. ഇ- ഫയൽ നീക്കം തടസ്സമായതോടെ എല്ലാവകുപ്പുകളിലും ജോലികൾ തടസ്സപ്പെട്ടു. ഐടി സെക്രട്ടറി വിളിച്ച അടിയന്തര യോഗത്തിൽ എൻഐസി ഉദ്യോഗസ്ഥരെയും വിളിച്ചിരുന്നു.
പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിൽ ഉദ്യോഗസ്ഥരെ അത്യപ്തിയും അറിയിച്ചു. ഇതേ തുടർന്നാണ് ദില്ലിയിൽ നിന്നും പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയത്. മന്ത്രിസഭാ യോഗത്തിനു ള്ള ഫയലുകൾ നേരെത്തെ തയ്യാറാക്കിയിരുനുവെന്നും അവസാനഘട്ട കൂട്ടി ചേർക്കലുകൾ ഫിസിക്കൽ ഫയലായി വച്ചുവെന്നും പൊതുഭരണ വകുപ്പ് പറയുന്നു. ഒന്നര മാസം മുമ്പ് നവീകരണ പ്രവർത്തനം നടത്തിയപ്പോഴും 2 ദിവസം ഇ-ഫയൽ തടസ്സ പ്പെട്ടിരുന്നു.
Last Updated Jul 23, 2024, 10:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]