

മണ്ണിടിച്ചിൽ റോഡ് നിർമാണത്തിലെ മാനദണ്ഡങ്ങൾ പാലിക്കാത്തതു മൂലം
തിരുവനന്തപുരം : കുന്നുകൾക്കും പർവത ങ്ങൾക്കുമിടയിലൂടെ റോഡ് നിർമിക്കുന്നതിന് ഇന്ത്യൻ റോഡ് കോൺഗ്രസ് നിശ്ച്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് മണ്ണ് ഇടിഞ്ഞുണ്ടാകുന്ന അപകടങ്ങൾ സൂചിപ്പിക്കുന്ന ത്.
കർണാടകയിലെ ഷിരൂരിലെ അപകടം വശ ത്തെ മൺതിട്ടകൾക്ക് ചരിവു നൽകാതെ റോഡ് നിർമിച്ചതു മൂലമാണെന്നാണ് റിപ്പോർട്ടു കൾ. മണ്ണ് ദുർബലമായ പ്രദേശങ്ങളിൽ റോഡിന്റെ വശങ്ങളിൽ നിശ്ചിത ചരിവു നൽകുന്നതി നു പകരം ലംബമായി മുറിച്ചു നിർത്തിയ മൺഭിത്തികൾ (90 ഡിഗ്രി കട്ടിങ്) പാടില്ലെന്നാണു പൊതു നിർദേശം,
മണ്ണിന് ഉറപ്പുള്ള സ്ഥലങ്ങ ളിലും പാറക്കെട്ടുകൾ ഉള്ള മേഖലയിലും കട്ടിങ്ങുകൾ ചരിച്ചു നിർമിക്കാം. മഴവെള്ളവും ഉറവ കളും ഒഴുകാൻ ആവശ്യമായ ചാലുകളും വേണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കർണാടകയിൽ മണ്ണിടിച്ചിൽ ലോറി അകപ്പെട്ട സ്ഥലത്ത് മേൽമണ്ണിൻ്റെ കനം കേരളത്തിലേതിനെ അപേക്ഷിച്ച് കൂടുതലാണ്. വലിയ അളവിൽ ജലം ശേഖരിക്കാൻ കഴിയുന്ന തര ത്തിലുളള മണ്ണാണിതെന്നു കേരള സർവകലാശാല ജിയോളജി വകുപ്പ് പ്രഫ.ഇ.ഷാജി പറ ഞ്ഞു.
മഴക്കാലത്തു ഭൂജലത്തിൻ്റെ മർദം കൂടുക യും മണ്ണ് ഇടിച്ചിലായി മാറുകയും ചെയ്യും. ഇതോടെ ഇത്തരം പ്രദേശങ്ങളിൽ തുടർച്ചയായി മണ്ണിടിയുന്ന സ്ഥിതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]