

അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ പമ്പാ – സന്നിധാനം ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പ് ; ദേവസ്വം ബോർഡുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ
സ്വന്തം ലേഖകൻ
അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ പമ്പാ – സന്നിധാനം ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങൾ ദേവസ്വം ബോർഡ് പ്രസിഡൻ്റ്മായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ സംഘടനാ പ്രതിനിധികളെ അറിയിച്ചു.
കോട്ടയത്ത് വച്ച് നടന്ന ചർച്ചയിൽ അയ്യപ്പ സേവാ സംഘത്തെ പ്രതിനിധികരിച്ച് കൊയ്യം ജനാർദ്ദനൻ (കണ്ണൂർ)കൊച്ചു ക്യഷ്ണൻ, പ്രസാദ് (പാലക്കാട്)ജയകുമാർ തിരുനക്കര (കോട്ടയം)സലിമോൻ ( ഇടുക്കി) വേണു പഞ്ചവടി (മാവേലിക്കര ) എന്നിവർ പങ്കെടുത്തു.
സംഘടനയിലെ നിലവിലെ പ്രശ്നങ്ങൾ തീർക്കുന്നതിനും ദേവസ്വം മന്ത്രിയുടെ ഇടപൊൽ അഭ്യർത്ഥിച്ച് സംഘം മന്ത്രിക്ക് നിവേദനം കൈമാറി. സന്നിധാനം ക്യാമ്പിലെ കുടിവെള്ള വിതരണത്തിലെ തടസങ്ങൾ ഉടൻ പരിഹരിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]