
കോട്ടയം ജില്ലയിൽ നാളെ (24/07/2024) തെങ്ങണാ, മണർകാട്, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (24/07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള , പരിപാലന, തുരുത്തേൽ, വടക്കേക്കര, വന്നല, എന്നീ ഭാഗങ്ങളിൽ 24-07-2024 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പങ്ങട ബാങ്ക് പടി,പാനാപ്പള്ളി ട്രാൻസ്ഫോർമറുകളിൽ നാളെ (24/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ് സൺ, ചെറുവേലിപ്പടി, അഞ്ചൽകുറ്റി, ചാമക്കുളം, മിഷൻപള്ളി, മിഷൻപള്ളി ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 24/07/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പണിക്കമറ്റം , പാരഗൺ പടി, ഇടപ്പള്ളി, പാടത്ത് ക്രഷർ, കാത്തികപ്പള്ളി, കൊല്ലക്കൊമ്പ് , ബ്ലൂ മൗണ്ട്, മണർകാട് ചർച്ച് ട്രാൻസ് ഫോമറുകളിൽ നാളെ (24.07.24) ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടൻചിറ , പുളിയാംകുന്ന് , മാന്നില No1, മാന്നിലNo2, എസ്റ്റീം,മാമ്മുട് ടവ്വർ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (24-07-2024) 9 മുതൽ 5 വരെയും പൂവത്തുംമൂട്, തൂമ്പുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്, കൈതേപ്പാലം,ഇട്ടിമാണികടവ്, SE കവല,ഞാലി, കോഴിമല, കണ്ണൻകുളങ്ങര, കാരോത്തുകടവ്, ഗ്രാൻഡ് കേബിൾ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാളെ 24-07-2024 ചങ്ങനാശ്ശേരി ഇല:സെക്ഷന്റെ പരിധിയിൽ പെരുന്ന NSS ഹോസ്റ്റൽ,മൈത്രി സാദനം, ശ്രീ ശങ്കരാ ആശുപത്രി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9മുതൽ വൈകുന്നേരം 5വരെയും NSS ഹെഡ് ക്വാർട്ടേഴ്സ് റെഡ് squir,ഡൈൻ, KWA HT,ഉറവ കമ്പനി, vimco, Polyprint, ceten,എന്നീട്രാൻസ്ഫോർമറുകളിൽ ഭാഗികമായിവൈദ്യുതി മുടങ്ങുന്നതതാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]