
‘അച്ഛന്റെ സ്ഥിതി അൽപം മെച്ചപ്പെട്ടു, എല്ലാവർക്കും നന്ദി’: വിഎസിന്റെ മകൻ അരുൺകുമാർ
തിരുവനന്തപുരം∙ ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആര്യോഗസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകൻ അരുൺകുമാർ. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അരുണ്‍കുമാർ ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ ആശുപത്രിയിൽ എത്തിയ വിവരവും അരുൺ പോസ്റ്റിൽ പറഞ്ഞു.
അരുൺ കുമാറിന്റെ ഫെയ്സ്ബുക് പോസ്റ്റ്:
അച്ഛന്റെ സ്ഥിതി അൽപം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ന് ഇതുവരെയുള്ള വിവരങ്ങൾ വച്ച് ഡോക്ടർമാർ പറയുന്നത്.
ആശുപത്രി പുറത്തുവിടുന്ന മെഡിക്കൽ ബുള്ളറ്റിനുകളിലും ശുഭകരമായ വിവരങ്ങളാണ് കാണുന്നത്. സഖാവ് പിണറായി വിജയനും സഖാവ് ഗോവിന്ദൻമാഷും ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ വന്ന് വിവരങ്ങൾ അന്വേഷിക്കുകയുണ്ടായി.
എല്ലാവരോടും നന്ദി അറിയിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]