
‘അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയത് ആര്‍എസ്എസ്; പിണറായി വിജയൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’
തിരുവനന്തപുരം∙ അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട
തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയത് ആര്‍എസ്എസ് ആണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
എന്നാല്‍ ഇതു മറച്ചുവയ്ക്കപ്പെടുകയാണ്. പിണറായി വിജയന് അടിയന്തരാവസ്ഥക്കാലത്തു ജയിലില്‍ കിടന്നതിനെക്കുറിച്ച് അറിയാന്‍ ശ്രീധരന് പിള്ളയുടെ ബുക്ക് വേണ്ടിവന്നു.
1977 മാര്‍ച്ച് 30നു നിയമസഭയിലേക്ക് കണ്ണൂരില്‍നിന്നുള്ള യുവ എംഎല്‍എ ആയ പിണറായി വിജയന് എത്തിയത് കാലില്‍ ഒടിവോടെയാണ്. അതേസമയം പിണറായി വിജയനെ അത്രയേറെ ക്രൂരമായി മര്‍ദിച്ചിട്ടും കണ്ണൂരില്‍ എന്തേ ആരും ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.
ഭയം മൂലമാണെന്നാണ് ഉത്തരം. അടിയന്തരാവസ്ഥയെ അനുകൂലിക്കുന്ന നിലപാടാണു കെ.കരുണാകരന് സ്വീകരിച്ചത്.
പുത്രദുഖത്താല്‍ ഈച്ചരവാരിയര്‍ മരിച്ചതിനു കാലം കണക്കുചോദിച്ചുവെന്നും ശ്രീധരന് പിള്ള പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]