
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് ജീവപര്യന്തം തടവ്, യുവാവിന്റെ അമ്മയ്ക്കും ശിക്ഷ
തളിപ്പറമ്പ് ∙ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. ജീവപര്യന്തത്തിനു പുറമേ 12 വർഷം തടവും കൂടി പ്രതി അനുഭവിക്കണം.
യുവാവിന്റെ അമ്മയായ രണ്ടാം പ്രതിക്ക് ഒരു വർഷം തടവും 1,000 രൂപ പിഴയും ചുമത്തി. ഒന്നാം പ്രതി ചേപ്പറമ്പ് പയറ്റുംചാൽ നെടിയേങ്ങ ചേമ്പലകുന്നേൽ സി.ജെ.
ജിബിൻ (24), ജിബിന്റെ അമ്മ മിനി ജോസ് (49) എന്നിവരെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.
2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ജിബിൻ കാറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു.
തുടർന്ന് സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പിറ്റേന്നു രാവിലെ ജിബിന്റെ അമ്മ മിനി ജോസ്, ജിബിന്റെ പിതാവിന്റെ അമ്മയായ രണ്ടാം പ്രതി മേരി ദേവസ്യ, നാലാം പ്രതിയായ ജിബിന്റെ പിതാവ് സി.ഡി.
ജോസ് എന്നിവർ ചേർന്ന് പെൺകുട്ടിയെ മർദിക്കുകയും തല്ലിക്കൊന്ന് കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഇതിൽ മൂന്ന്, നാല് പ്രതികളെ കോടതി വെറുതെ വിട്ടു.
പോക്സോ, എസ്സി, എസ്ടി വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]