

‘ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ ഫെയ്സ്ബുക്ക് പോസ്റ്റുമായ് ധർമ്മജൻ ; സദ്യ ഉണ്ടോ എന്ന് ആരാധകർ
മിമിക്രി വേദികളില്‍ നിന്ന് ടെലിവിഷനിലേക്കും അവിടെ നിന്ന് സിനിമയിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കും എത്തിയ താരമാണ് ധർമ്മജൻ ബോള്‍ഗാട്ടി.
മിനിസ്ക്രീനിലെ നിരവധി ഹിറ്റ് പരിപാടികളുടെ ഭാഗമായിരുന്ന ധർമ്മജൻ 2020ല്‍ ദിലീപ് നായകനായ ‘പാപ്പി അപ്പച്ചാ’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയുമായി ചേർന്നുള്ള ധർമ്മജന്റെ സ്കിറ്റുകള്‍ക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തില്‍ ആരാധകരെ അമ്ബരപ്പിച്ചിരിക്കുകയാണ് താരം.
ഇന്ന് രാവിലെ താരം ഫേസ്ബുക്കില്‍ ഭാര്യയുമായി നില്ക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന് താഴെ കുറിപ്പായി ആദ്യം എഴുതിയിരിക്കുന്നത് ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നായിരുന്നു. ഇത് കണ്ട ആരാധകർ ആദ്യം ഒന്ന് അമ്ബരന്നെങ്കിലും സർപ്രെെസ് നിറച്ച് ബാക്കി വിവരം താരം കുറിപ്പിന്റെ തുടർച്ചയായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’ ധർമ്മജൻ കുറിച്ചു. പോസ്റ്റ് വെെറലായതിന് പിന്നാലെ നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. നിരവധി പേരാണ് വിവാഹ വാർഷിക ആശംസകള്‍ അറിയിച്ചിരിക്കുന്നത്. അനൂജയാണ് ധർമ്മജന്റെ ഭാര്യ. ഇവരുവർക്കും വേദ, വെെഗ എന്ന് പേരുള്ള രണ്ട് പെണ്മക്കളുണ്ട്.
‘വീണ്ടും വിവാഹ ആശംസകള്‍’, ‘കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല’,’ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ’,’ഇടയ്ക്കിടയ്ക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുന്ന ആളുകള്‍ ധർമ്മജനെ കണ്ടു പിടിക്കട്ടെ ‘, ‘സദ്യ ഉണ്ടോ ആവോ’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]