
അഹമ്മദാബാദ്: റീൽസ് ചിത്രീകരിക്കാനായി മഹീന്ദ്ര ഥാർ എസ്യുവിയുമായി കടലിലിറങ്ങിയ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. വാഹനം കടലിൽ കുടുങ്ങി. നാട്ടുകാരുടെ സഹായത്തോടെ ഏറെപ്പണിപ്പെട്ടാണ് കരക്കെത്തിച്ചത്. ഗുജറാത്തിലെ മുദ്ര ബീച്ചിലാണ് സംഭവം. കടൽ ക്ഷോഭിച്ച് നിൽക്കുന്ന സമയത്തായിരുന്നു യുവാക്കളുടെ സാഹസികത. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പൊതുസ്ഥലത്ത് മോശമായി പെരുമാറിയെന്നാരോപിച്ച് രണ്ട് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പൂനെയിൽ കെട്ടിടത്തിൽ തൂങ്ങിയാടി റീല്‍സ് എടുത്ത യുവതിയും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. 23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരൻ മിഹിർ ഗാന്ധിയുമാണ് അറസ്റ്റിലായത്. റീൽസ് എടുക്കാനായി ജീവൻ പണയപ്പെടുത്തിയുള്ള പെൺകുട്ടിയുടെ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയായിരുന്നു. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സോഷ്യൽ മീഡിയയില്‍ ഉയര്‍ത്തിയിരുന്നു.
Last Updated Jun 24, 2024, 2:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]