
10:32 AM IST:
ജാതി സംവരണത്തിനും ജാതി സെന്‍സസിനുമെതിരെ എന്‍എസ്എസ്. ജാതി സംവരണം അവസാനിപ്പിക്കണമെന്നും ജാതി മത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദല്‍ സംവിധാനം വേണമെന്നും എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നും സുകുമാരൻ നായര്‍ സമ്മേളനത്തില്‍ പറഞ്ഞു. ഇരു സർക്കാരുകളും മുന്നോക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണ്.
10:32 AM IST:
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക. മോദിയുടെ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റു മായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാടെന്ന് പറഞ്ഞുകൊണ്ടാണ് ചന്ദ്രിക ദിനപത്രത്തിലെ മുഖ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് സി പി എം നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നതെന്നും സ്വന്തം മുഖം വികൃതമായത് മനസിലാകാതെ മറ്റു പാർട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുകയാണ് മുഖ്യമന്ത്രിയെന്നും വിമര്‍ശിക്കുന്നു.
10:31 AM IST:
സൂരജ് രേവണ്ണ അറസ്റ്റിൽ .ഹോലെനരസിപുര പോലിസ് ആണ് സൂരജിനെ അറസ്റ്റ് ചെയ്തത് .27-കാരൻ ആയ ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ആണ് അറസ്റ്റ് .ഇന്നലെ രാത്രിയോടെ സൂരജ് ഈ ജെഡിഎസ് പ്രവർത്തകനെതിരെ വീണ്ടും പരാതി നൽകാൻ പോലിസ് സ്റ്റേഷനിൽ എത്തിയിരുന്നു .എന്നാൽ ജെഡിഎസ് പ്രവർത്തകൻ നൽകിയ പീഡന പരാതിയിൽ സൂരജിനെ ചോദ്യം ചെയ്യാൻ പോലിസ് തീരുമാനിച്ചു .പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ 8 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
10:31 AM IST:
കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. കൂട് വെച്ച് പിടികൂടാനായില്ലെങ്കിൽ മയക്ക് വെടിവെച്ച് പിടികൂടും. ഇതിനുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഉടൻ അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി വെറ്ററിനറി ഡോക്റ്റർമാരുടെ സംഘം സ്ഥലത്തെത്തും. സൗത്ത് ഡി.എഫ് ഒ, എ.ഡി.എം എന്നിവർ ഉടൻ സ്ഥലത്തെത്തും
10:31 AM IST:
ടി പി പ്രതികൾക്ക് ഇളവിന് നീക്കം. ഇന്നും പ്രതികരിക്കാതെ എം വി ഗോവിന്ദൻ. ഒന്നുമില്ല, ഒന്നും പറയാനില്ല എന്ന് മറുപടി
10:30 AM IST:
പ്രവേശനപരീക്ഷാവിവാദത്തില് പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പരീക്ഷകൾ റദ്ദാക്കുന്നത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് എം.കെ.സ്റ്റാലിൻ. തെറ്റായ പരീക്ഷാരീതിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി.മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസത്തിനായി കൈകോർക്കാം പ്രവേശനപരീക്ഷകളിൽ സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണം എന്നും സ്റ്റാലിൻ
7:31 AM IST:
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്ന് സംഭവങ്ങളിൽ വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതുസംബന്ധിച്ച നോട്ടീസ് വാഹനമുടമകൾക്ക് നൽകി. അഭ്യാസ പ്രകടനങ്ങൾക്കുപയോഗിച്ച വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
7:31 AM IST:
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും ശ്രീലങ്കയിൽ അറസ്റ്റിൽ. 18 പേരെയാണ് പുലർച്ചെ നാവികസേന അറസ്റ്റ് ചെയ്തത്. രാമേശ്വരത്ത് നിന്ന് പോയവരാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. 3 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
7:31 AM IST:
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും വിമർശനമുയർന്നു. പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത ഉണ്ടായില്ല. രണ്ടാം പിണറായി സർക്കാർ, ആദ്യത്തേതിന്റെ നിഴൽ മാത്രമെന്നും അംഗങ്ങൾ വിമർശിക്കുന്നു.
7:30 AM IST:
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.