
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി വണ്ണപ്പുറം മുണ്ടൻമുടി ഭാഗത്ത് വെള്ളാം പറമ്പിൽ വീട്ടിൽ ജോബി (28) യെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിക്ക് യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 1,50,000 രൂപ കൈക്കലാക്കി ജോലി നൽകാതെ കമ്പളിപ്പിക്കുകയായിരുന്നു.
യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ജോബിയുടെ ഉടമസ്ഥതയിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന കൊളംബസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി യു കെയിലേക്ക് ജോലിയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നായിരുന്നു യുവതിയെ ധരിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ പല പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്. ഞാറയ്ക്കൽ ഇൻസ്പെക്ടർ സുനിൽ, എസ് ഐ എ കെ ധർമ്മരത്നം, എസ് സി പി ഒ എ എ അഭിലാഷ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.
Last Updated Jun 23, 2024, 1:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]