
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍. ജൂണ്‍ ഇരുപതിനാണ് അഞ്ച് ടെസ്റ്റുകളുടെ പരന്പരയ്ക്ക് തുടക്കമാവുക. എല്ലാക്കാലത്തും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലണ്ടില്‍ 1932 മുതല്‍ ഇന്ത്യ കളിച്ചത് 19 പരമ്പരകളില്‍. ഇന്ത്യക്ക് ജയിക്കാനായത് മൂന്ന് തവണ മാത്രം. 1971ലും 1986ലും 2007ലും. 2002ലും ഏറ്റവും ഒടുവിലത്തെ 2021ലേയും പരമ്പരകള്‍ സമനിലയില്‍ അവസാനിച്ചു.
ഈ ചരിത്രത്തിലേക്കാണ് രോഹിത് ശര്‍മ്മയും വിരാട് കോലിയും മുഹമ്മദ് ഷമിയും അടക്കമുള്ളവര്‍ ഇല്ലാതെ യുവനിരയുമായി ശുഭ്മന്‍ ഗില്ലിന്റെ ടീം ഇന്ത്യ എത്തുന്നത്. ടീമിലെ പരിചയ സമ്പന്നത കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നവരിലൊതുങ്ങുന്നു. വേഗത്തിനൊപ്പം സ്വിംഗ് ചെയ്യുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കാത്തിരിക്കുന്നത് ക്ഷമയും ഏകാഗ്രതയും റണ്‍ ദാഹവും അളക്കുന്ന അഗ്നിപരീക്ഷകള്‍. പൂര്‍ണ ആരോഗ്യവാനല്ലാത്തതിനാല്‍ ബുമ്ര എത്ര ടെസ്റ്റുകളില്‍ കളിക്കുമെന്ന് സെലക്ടര്മാര്ക്കുപോലും വ്യക്തത ഇല്ല.
എങ്കിലും മോശമല്ലാത്ത ബൗളിംഗ് നിരയില്‍ പ്രതീക്ഷയര്പ്പക്കാം. നായകന് എന്നതില്‍ ഉപരി ഗില്ലിന്റെ ബാറ്റിംഗ് മികവും ഇംഗ്ലണ്ടില്‍ അളക്കപ്പെടും. 32 ടെസ്റ്റില്‍ 35.5 ശരാശരിയില്‍ 1839 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ഇതില്‍ വിദേശരാജ്യങ്ങളില്‍ നേടിയത് 649 റണ്‍സ്. ഇതില്‍ തന്നെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ടേലിയ എന്നിവിടങ്ങളിലെ ബാറ്റിംഗ് ശരാശരി പതിനാറ് മാത്രം. ബ്രിസ്ബെയ്നില്‍ നേടിയ 91 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഈ വെല്ലുവിളികളെയെല്ലാം ഗില്ലും സംഘവും എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്ശന്, അഭിമന്യു ഈശ്വരന്, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരക്രമം
ഒന്നാം ടെസ്റ്റ്, 2024 ജൂണ്‍ 2025 – ഹെഡിംഗ്ലി, ലീഡ്സ്
രണ്ടാം ടെസ്റ്റ്, 26 ജൂലൈ 2025 – എഡ്ജ്ബാസ്റ്റണ്, ബര്‍മിംഗ്ഹാം
മൂന്നാം ടെസ്റ്റ്, 1014 ജൂലൈ 2025 – ലോര്‍ഡ്സ്, ലണ്ടന്‍
നാലാം ടെസ്റ്റ്, 2327 ജൂലൈ 2025 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അഞ്ചാം ടെസ്റ്റ്, 31 ജൂലൈ 2025 – ഓവല്‍, ലണ്ടന്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]