
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിനെതിരായ ആരോപണങ്ങള്‍ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോടതി. എറണാകുളം സബ് കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സംഭവത്തിൽ ഷോൺ ജോർജിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. സിഎംആര്‍എല്ലിനെതിരായ അടിസ്ഥാന രഹിതവും അപകീർത്തികരവുമായ പ്രസ്താവനകൾ തടയണമെന്ന് അവശ്യപ്പെട്ടാണ് കമ്പനി ഹർജി നൽകിയത്.
സിഎംആര്‍എൽ- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടുള്ള ഷോണിന്റെ ആരോപണങ്ങളിലാണ് കോടതി ഇടപെട്ടത്. അതേസമയം, ഉത്തരവിനെ കുറിച്ച് അറിയില്ലെന്ന് ഷോൺ ജോര്‍ജ് പറഞ്ഞു. തനിക്ക് വക്കീൽ നോട്ടിസ് ലഭിച്ചിരുന്നുവെന്നും അതിന് മറുപടി നൽകിയിട്ടുണ്ടെന്നും സിഎംആർഎല്ലിനെതിരെ എഴുതിയതൊന്നും നീക്കം ചെയ്യില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]