
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കോഴിക്കോട് കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് ∙ അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു.
മണ്ണിനടിയിൽ കുടുങ്ങിയ കണ്ണൂർ കരിയാട് മുക്കാളിക്കരയിൽ കുളത്തുവയൽ രജീഷ് (48) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അഴിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് ഹാജിയാർ പള്ളി റോഡിൽ ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്.
രജീഷ് ഉൾപ്പെടെ 6 പേരാണ് കിണർ പണിക്കായി ഉണ്ടായിരുന്നത്.
പണി നടക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയും രജീഷ് മണ്ണിനടിയിൽ കുടുങ്ങുകയുമായിരുന്നു. കിണറിനുള്ളിൽ രജീഷിനൊപ്പമുണ്ടായിരുന്ന തൊഴിലാളി അഴിയൂർ മൂന്നാം ഗേറ്റ് സ്വദേശി വേണു (52)നെ രക്ഷപ്പെടുത്തി.
ഇദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.
വടകര മാഹി അഗ്നിരക്ഷാസേന സ്ഥലത്തെത്തി മണ്ണുനീക്കി രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രജീഷിനെ രക്ഷിക്കാനായില്ല.
രക്ഷാപ്രവർത്തനത്തിനായി ചോമ്പാല പൊലീസും സ്ഥലത്തെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]