
സമൂഹ മാധ്യമ ഇൻഫ്ലുവൻസമാരുടെ കാലമാണിത്. പലതരത്തിലുള്ള വിഷയങ്ങളെ ആധികാരികമായി തങ്ങളുടെ സമൂഹ മാധ്യമ അനുയായികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിൽ വലിയ പ്രാവീണ്യം പ്രകടിപ്പിക്കുന്നവരാണ് സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർ. എന്നാൽ ഇവർ പറയുന്ന കാര്യങ്ങൾ അന്ധമായി വിശ്വസിക്കുന്നതിന് മുൻപ് അത് സത്യമാണോയെന്നും ആധികാരികമായ അറിവോടുകൂടി തന്നെയാണോ വിവരങ്ങൾ പങ്കുവെക്കുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരിലൂടെ വലിയ പ്രചാരം നേടിയ ഒരു ട്രെൻഡിനെ കുറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയത് ആരോഗ്യവിദഗ്ധർ തന്നെ. ഉറങ്ങിക്കിടക്കുമ്പോൾ വായ പ്രത്യേകതരം ടേപ്പ് ഉപയോഗിച്ച് അടച്ചുവെച്ച് ഉറങ്ങുന്നതാണ് ഈ പുതിയ ട്രെൻഡ്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും വാർദ്ധക്യത്തിനെതിരായ ഗുണങ്ങൾ ലഭിക്കുമെന്നൊക്കെയുള്ള അവകാശവാദങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവണത സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നത്. എന്നാൽ, ഇത് ജീവന് വരെ ഭീഷണിയാകുന്ന വിധത്തിലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധൻ നൽകുന്നത് മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ ആരും ഇത് അനുകരിക്കരുതെന്നും ആരോഗ്യവിദഗ്ധൻ നിർദ്ദേശിക്കുന്നു.
ഇത്തരത്തിൽ വായ് ടേപ്പ് വെച്ച് അടയ്ക്കുമ്പോൾ സംഭവിക്കുന്നത് ഉറക്കത്തിൽ നാം വായിലൂടെ ശ്വസിക്കുന്നത് പൂർണ്ണമായി തടസ്സപ്പെടുകയും ശ്വസനം മൂക്കിലൂടെ മാത്രമായി മാറുകയും ചെയ്യുമെന്നതാണ്. അങ്ങനെ വരുമ്പോൾ ഉറക്കത്തിൽ മൂക്കിൽ ഉണ്ടാകുന്ന ചെറിയൊരു ശ്വാസതടസ്സം പോലും ശ്വസനത്തെ തടയുകയും അതുവഴി ആളുടെ ജീവൻ വരെ നഷ്ടമാകാനുള്ള സാധ്യതകൾ ഉണ്ടാക്കുകയും ചെയ്യും. കൂടാതെ വായു സഞ്ചാരം നിയന്ത്രിക്കുന്നതോടെ നിലവിലുള്ള നമ്മുടെ ആരോഗ്യ പ്രശ്നങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]