
ദുബൈ: സാധാരണക്കാരനായ ഒരാള്‍ക്ക് ഒരു ആയുസ്സില്‍ സ്വപ്നം കാണാനാകാത്ത വിധമുള്ള പണം ഒരു രാത്രിയില്‍ ലഭിച്ചാലോ? സിനിമയെ പോലും വെല്ലുന്ന സംഭവമാണ് വര്‍ഷങ്ങളോളം പ്രവാസിയായിരുന്ന ശ്രീറാം രാജഗോപാലന്റെ ജീവിതത്തില്‍ ഉണ്ടായത്. എമിറേറ്റ്സ് ഡ്രോയിലൂടെ 231 കോടി രൂപയാണ് ഇദ്ദേഹം സ്വന്തമാക്കിയത്!
ആര്‍ക്കും അത്ഭുതം തോന്നുന്ന നേട്ടമാണ് ശ്രീറാമിന്റേത്. വര്‍ഷങ്ങളായി സൗദി അറേബ്യയില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ച് ചെന്നൈയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചു വരികയാണ്. ഇതിനിടെയാണ് ഈ വലിയ ഭാഗ്യം ഇദ്ദേഹത്തെ തേടിയെത്തിയത്. എമിറേറ്റ്സ് ഡ്രോയുടെ ആദ്യത്തെ ഗ്ലോബല്‍ 100 മില്യൻ ദിര്‍ഹം വിജയിയാണ് ശ്രീറാം. എമിറേറ്റ്സ് ഡ്രോയുടെ മെഗാ 7 100 മില്യൺ ദിര്‍ഹം വിജയിയായ 56കാരനായ ശ്രീറാം, സമ്മാന വിവരം അറിഞ്ഞ ശേഷം എമിറേറ്റ്സ് ഡ്രോയ്ക്ക് നന്ദി അറിയിച്ച് കത്തെഴുതി.
‘എന്റെ ലോകം നിശ്ചലമായി, എനിക്ക് ശ്വാസമെടുക്കാന്‍ പറ്റുന്നില്ല, എന്റെ കൈകള്‍ വിറച്ചു, ഹൃദയമിടിപ്പ് വേഗത്തിലായി, സമയം തന്നെ നിശ്ചലമായതായി എനിക്ക് തോന്നി’- നിങ്ങളാണ് 100 മില്യന്‍ ദിര്‍ഹം വിജയിയെന്ന ജീവിതം എന്നന്നേക്കുമായി മാറ്റിയ വാക്കുകള്‍ ഞാനപ്പോള്‍ കേട്ടു- ശ്രീറാം കുറിച്ചു. ഇത് സത്യമാണെന്ന് വിശ്വസിക്കാന്‍ തനിക്കായില്ലെന്നും ദിവസങ്ങള്‍ക്ക് ശേഷവും ഇതൊരു സ്വപ്നം പോലെയാണ് തോന്നിയതെന്നും ശ്രീറാം കുറിച്ചു.
എന്നാല്‍ പണത്തെക്കാളപ്പുറം തന്റെ 88 വയസ്സുള്ള അമ്മയുടെ ചിരിയാണ് തനിക്ക് ലഭിച്ച അര്‍ത്ഥവത്തായ സമ്മാനമെന്ന് അദ്ദേഹം പറയുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് തളര്‍ന്ന അമ്മയുടെ മുഖം ഇപ്പോള്‍ സന്തോഷത്താല്‍ തിളങ്ങുകയാണ്. ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് അമ്മ തന്റെ കയ്യില്‍ പിടിച്ച് പറഞ്ഞതെന്നും പണത്തെക്കാള്‍ ലോകത്തില്‍ വിലയേറിയ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്മദിനത്തിന് പിറ്റേന്ന് മാര്‍ച്ച് 16നാണ് ശ്രീറാം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഇതിന് ആറ് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ ജന്മദിനം. രണ്ട് മക്കളാണ് ശ്രീറാമിനുള്ളത്. തന്റെ ഭാര്യയും മക്കളും ഇപ്പോള്‍ ഇതുവരെയില്ലാത്ത അത്രയും സന്തോഷത്തിലാണെന്നും ശ്രീറാം പറഞ്ഞു.
തന്റെ വിധി മാറ്റിക്കുറിച്ച എമിറേറ്റ്സ് ഡ്രോയ്ക്ക് ശ്രീറാം നന്ദി അറിയിച്ചു. ടൈക്കറോസ് ഓപ്പറേറ്റ് ചെയ്യുന്ന എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിജയമാണ് ശ്രീറാമിന്റേത്. മാര്‍ച്ചിലാണ് ശ്രീറാം വിജയിയായത്. ചരിത്രത്തിലെ തന്നെ വമ്പൻ വിജയം നേടിയ അദ്ദേഹത്തിന്റെ പേരു വിവരങ്ങള്‍ ഇപ്പോഴാണ് എമിറേറ്റ്സ് ഡ്രോ വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിന് സമ്മാനത്തുക രേഖപ്പെടുത്തിയ ചെക്ക് എമിറേറ്റ്സ് ഡ്രോ അധികൃതര്‍ കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]