
ആലത്തൂരിൽ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങൾ കടന്നുപോകുന്നിടത്ത് വിള്ളൽ
പാലക്കാട്∙ അറ്റകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു. പാലക്കാട്–തൃശൂർ ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംക്ഷനു സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടത്.
ഇവിടെ ഓടയുടെ നിർമാണം നടക്കുകയാണ്. ഒരു ഭാഗത്തെ പാത അടച്ചാണ് പണി നടന്നിരുന്നത്.
വലതുഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്നിടത്ത് വിള്ളലുകളുണ്ടായി. ഗതാഗതം തടസ്സപ്പെട്ടില്ല.
ഇന്നലെ പ്രദേശത്ത് കനത്ത മഴയായിരുന്നു.
മലപ്പുറം ജില്ലയിലെ കൂരിയാട്ട് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ, പ്രവൃത്തി കരാറെടുത്ത കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പുതിയ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. പദ്ധതിയുടെ കൺസൽറ്റന്റായിരുന്ന ഹൈവേ എൻജിനീയറിങ് (എച്ച്ഇസി) എന്ന കമ്പനിക്കും വിലക്കുണ്ട്.
ദേശീയപാതയിലെ തകർച്ചയിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]