
കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട് ദമ്പതികൾ, വിഡിയോ പുറത്തുവന്നതോടെ രാഷ്ട്രീയവിവാദം; ആരോപണം നിഷേധിച്ച് ബിജെപി
ന്യൂഡൽഹി∙ ഡൽഹി–മുബൈ അതിവേഗ പാതയിൽ ദമ്പതികൾ കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട വിഡിയോ പുറത്തുവന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം.
ഹൈവേയിൽ സ്ഥാപിച്ച ക്യാമറയിലാണ് രാഷ്ട്രീയ നേതാവ് മനോഹർലാൽ ധാക്കട്ടിന്റെയും യുവതിയുടെയും ദൃശ്യങ്ങൾ പതിഞ്ഞത്. വിവാദമായതിനെത്തുടർന്ന് മനോഹർലാലിനെ ധാക്കട്ട് മഹാസഭയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി.
വെളുത്ത നിറത്തിലുള്ള കാർ മനോഹർലാലിന്റെ പേരിൽ റജിസ്റ്റർ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. മനോഹർലാൽ ബിജെപി നേതാവാണെന്ന വാർത്തകൾ പാർട്ടി നിഷേധിച്ചു.
പാർട്ടിയിൽ പ്രാഥമിക അംഗത്വം പോലുമില്ലെന്ന് നേതൃത്വം വിശദീകരിച്ചു. മനോഹർലാലിന്റെ ഭാര്യ മന്ദ്സൗർ ജില്ലാ പഞ്ചായത്തിലെ ബിജെപി പിന്തുണയുള്ള അംഗമാണ്. മന്ദ്സൗർ ടൗണിലാണ് കാർ പാർക്ക് ചെയ്തിരുന്നത്.
പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]